ഇതിനിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരം സന്ദർശിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനിയർ എന്നിവരടങ്ങുന്ന സമിതിയാണ് സന്ദർശനം നടത്തിയത്.
അതേസമയം, കൊച്ചിയിൽ മാലിന്യനീക്കം നിലച്ചിട്ട് ഇന്നേക്ക് പത്ത് ദിവസമായി. നഗരത്തിലാകെ മാലിന്യക്കൂമ്പാരമാണ്. അതിനിടെ പ്ലാസ്റ്റിക് മാലിന്യം തള്ളില്ലെന്ന സർക്കാർ ഉറപ്പ് കാറ്റിൽപ്പറത്തി ബ്രഹ്മപുരത്ത് രാത്രിയിൽ അമ്പതോളം ലോഡ് മാലിന്യം തള്ളി, ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
advertisement
Also Read- തന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്
പത്താം നാളിലും മാലിന്യ നീക്കത്തിൽ പരിഹാരമാകാതെ കേരളത്തിലെ മെട്രോ നഗരം. ബ്രഹ്മപുരത്തിൽ നിന്നുള്ള മാലിന്യപുകയിൽ നഗരം ശ്വാസം മുട്ടിക്കുമ്പോൾ മാലിന്യ നീക്കത്തിലും പ്രതിസന്ധി തുടരുന്നത് കൊച്ചി നിവാസികൾക്ക് കൂനിന്മേൽ കുരുവായി.
അതിനിടെ സർക്കാർ നിർദേശം അവഗണിച്ച് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് 50 ടൺ മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. പോലീസ് എത്തിയ ശേഷമാണ് മാലിന്യ വണ്ടികൾ കടത്തിവിട്ടത്. ബ്രഹ്മപുരത്ത് ഇനി മാലിന്യം തള്ളില്ലെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
