• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന പൊ.ക'; രമേശ് പിഷാരടി

'കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന പൊ.ക'; രമേശ് പിഷാരടി

 ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും ജീവന്‍ പണയംവെച്ചുള്ള അഗ്നിശമന സേനാംഗങ്ങളുടെ ശ്രമങ്ങളോടും തനിക്ക് ആദരവുണ്ടെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു

  • Share this:

    ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നടന്‍ രമേശ് പിഷാരടി. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും ജീവന്‍ പണയംവെച്ചുള്ള അഗ്നിശമന സേനാംഗങ്ങളുടെ ശ്രമങ്ങളോടും തനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത്  കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന ‘പൊക’യോടാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

    രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

    പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അഥവാ ‘പൊ ക’.
    ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.🙏 അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട് 🙏

    എന്നാൽ അനുതാപമുള്ളത്  കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
    പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോടാണ്.

    Published by:Arun krishna
    First published: