TRENDING:

നിയന്ത്രണം വിട്ട കാർ ഇടിച്ച് കിണർ തകർന്നു; കിണറ്റിലേക്ക് വീണ രണ്ടു കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ

Last Updated:

എട്ടടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് കുട്ടികൾ വീണത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: അത്ഭുതകരമായ രക്ഷപ്പെടലിന്റെ ആശ്വാസത്തിലാണ് കോട്ടയം പനമറ്റം ഇലവനാൽ മുഹമ്മദ് ബഷീറിന്റെ കുടുംബം. വീട്ടുമുറ്റത്തെ പോർച്ചിൽ നിന്നും പുറത്തേക്കെടുത്ത വാഹനം നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയിൽ ഇടിച്ചു. ഭീത്തി തകർന്ന് കിണർ മൂടിയിരുന്ന ഇരുമ്പ് കമ്പയിൽ ഇരുന്ന രണ്ട് കുട്ടികൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. എട്ടടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് കുട്ടികൾ വീണത്.
രണ്ടു കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
രണ്ടു കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
advertisement

ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. കിണറ്റിലേക്ക് വീഴാറായ നിലയിലായിരുന്നു കാർ. ബഷീറിന്റെ മകൾ ഷിഫാന(14), ബഷീറിന്റെ സഹോദരൻ സത്താറിന്റെ മകൾ മുഫസിൻ (നാലര വയസ്സ്) എന്നിവരാണ് കിണറ്റിൽ വീണത്. ഷിഫാനയുടെ മടിയിലായിരുന്നു മുഫസിൻ.

കുട്ടികൾ വീണതിന് പിന്നാലെ മുഹമ്മദിന്റെ പിതൃസഹോദരൻ സക്കീർ മൗലവി കിണറ്റിലേക്ക് എടുത്തു ചാടി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിലേക്ക് ചാടിയ സക്കീർ മൗലവി നാട്ടുകാരും അഗ്നിശമന സേനയും എത്തുന്നത് വരെ കുട്ടികളെ കൈകളിൽ ഉയർത്തിപ്പിടിച്ച് നീന്തുകയായിരുന്നു.

You may also like:കൂടത്തായി മോഡൽ പാലക്കാടും; യുവതി ഭര്‍തൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകിയത് രണ്ട് വർഷം

advertisement

കയറിൽ കസേര കെട്ടിയിറക്കിയാണു ഷിഫാനയെ കയറ്റിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് സക്കീർ മൗലവിയേയും മുഫസിനേയും പുറത്തെടുത്തത്.

നടുറോഡില്‍ കേരളാ പൊലീസിന് തെരുവ് നായയുടെ സല്യൂട്ട്; അടിക്കുറിപ്പ് മത്സരവുമായി പൊലീസ്

നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ധാരാളം കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്.

ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റിന് സമ്മാനവും പൊലീസ് വാഗ്ധാനം ചെയ്യുന്നുണ്ട്.

advertisement

ചിത്രത്തിന് താഴെ കമന്റുമായി ഷെഫ് സുരേഷ് പിള്ളയും എത്തി. 'സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പോലീസിലെടുക്കു പ്ലീസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

You may also like:'പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ എന്റെ നിറം എന്താണ് എന്നതിന് മാപ്പ് പറയാന്‍ എനിക്കാകില്ല': റാഷ്‌ഫോര്‍ഡ്

advertisement

'കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കാനാ.. ദയവു ചെയ്ത് ഫൈന്‍ അടിക്കരുത്' എന്നായിരുന്നു ഒരു കമന്റ്. 'എന്റെ പൊന്നു സാറേ എന്റെ ഫോട്ടോ ഫേസ്ബുക്കിലിടരുത് ചിലര്‍ മോശമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.

പെറ്റി എഴുതല്ലേ സാറെ ഞങ്ങള്‍ക്ക് മാസ്‌ക് വെക്കാന്‍ വകുപ്പില്ലെന്നായിരുന്നു മറ്റൊരു കമന്റ്. 'Sir. ഇവിടെ everything is under control ?? പിന്നെ എന്റെ mask ന്റെ കാര്യം ഒന്ന് പരിഗണിക്കണം നിങ്ങടെ mask എനിക്കങ്ങോട്ട് ഫിറ്റ് ആവുന്നില്ല' എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'സല്യൂട്ട് അടിക്കെടെ....ഞാന്‍ ഇവിടുത്തെ മേയറാ.' എന്നായുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്‍കിയ കമന്റ്.  ചിത്രത്തിന് അടിക്കുറിപ്പുമായി രസകരമായ ധരാളം കമന്റുകളാണ് എത്തുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയന്ത്രണം വിട്ട കാർ ഇടിച്ച് കിണർ തകർന്നു; കിണറ്റിലേക്ക് വീണ രണ്ടു കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
Open in App
Home
Video
Impact Shorts
Web Stories