TRENDING:

COVID 19 | നിർദേശം പാലിക്കാതെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; വൈദികർക്കെതിരേ കേസ്

Last Updated:

കുർബാന റവന്യൂ-പൊലീസ് അധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ പ്രതിരോധനിർദേശം നിലനിൽക്കെ നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ വൈദികർക്കതിരെ പൊലീസ് കേസെടുത്തു. കാസർകോട് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോനാ ദേവാലയത്തിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു കുർബാന നടത്തിയത്.
advertisement

വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. കുർബാന റവന്യൂ-പൊലീസ് അധികൃതർ ഇടപെട്ട് നിർത്തിവെപ്പിക്കുകയും ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ട് സർക്കാർനിർദേശം പാലിക്കാത്തതിന് ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യകേസാണിത്. വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണതിരുനാളുമായി ബന്ധപ്പെട്ടായിരുന്നു കുർബാന. നാട്ടുകാരുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.

You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]

advertisement

50ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുനടത്തരുതെന്ന് പൊലീസ് മൂന്നുദിവസം മുൻപ് വൈദികരോട് നിർദേശിച്ചിരുന്നു. മതമേലധ്യക്ഷൻമാരും വിലക്കിയിരുന്നു. ഇതുമറികടന്ന് ചടങ്ങ് നടത്തിയതോടെ നാട്ടുകാർ പൊലീസിനെയും കളക്ടറെയും വിവരമറിയിച്ചു. തുടർന്ന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ കെ.എം.ആന്റണി, രാജപുരം ഇൻസ്‌പെക്ടർ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചടങ്ങുതടഞ്ഞ് വൈദികർക്കെതിരേ കേസെടുക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവും കൊറോണ പ്രതിരോധനിർദേശവും ലംഘിച്ചതിന് 188, 296 വകുപ്പുകൾ പ്രകാരമാണ് കേസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | നിർദേശം പാലിക്കാതെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; വൈദികർക്കെതിരേ കേസ്
Open in App
Home
Video
Impact Shorts
Web Stories