TRENDING:

'ചതി കേരളാ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല; മുന്നണി പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ്': ജോസ് കെ മാണി

Last Updated:

''കെ.എം മാണി സാറിന്റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ അന്ത്യമാകണം എന്ന് ആഗ്രഹിച്ചവരുണ്ട്.. നാല് പതിറ്റാണ്ടിലേറെ യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരമല്ല.''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: യുഡിഎഫിനോട്​ ഒരിക്കലും വിശ്വാസവഞ്ചന കാട്ടിയിട്ടില്ലെന്ന്​ ജോസ്​ കെ മാണി. ചതി കേരള കോൺഗ്രസി​ന്റെ സംസ്​കാരമല്ല. നാൽപതുവർഷം ഒപ്പം നിന്ന യുഡിഎഫിനെ ഒരുഘട്ടത്തിലും ചതിച്ചിട്ടില്ല. യുഡിഎഫിലെ ധാരണകളെല്ലാം ഇന്നോളം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ പി ജെ ജോസഫും യുഡിഎഫും നടത്തിയതാണ് രാഷ്​ട്രീയ വഞ്ചന. ഉറപ്പ്​ നൽകിയ രണ്ടില ചിഹ്​നം നൽകാൻ പോലും കോൺഗ്രസിനായില്ല. കെഎം മാണിയുടെ മരണത്തിനുപിന്നാലെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്​ട്രീയ ഗൂഡാലോചന ഇപ്പോൾ വ്യക്തമായി. കേരള കോൺഗ്രസ്​ എമ്മിനെ ഹൈജാക്ക്​ ചെയ്യാൻ ശ്രമിച്ച ജോസഫിന്​ മാണിയു​ടെ പൈതൃകം ചാർത്തി ​കൊടുത്തത്​ പ്രവർത്തകരെ മുറിവേൽപ്പിച്ചു. കെ. എം മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേരളാ കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം ആരുടേയും അടിയറവ്‌വെയ്ക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
advertisement

Also Read- ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും ?

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്നേഹിതരെ

കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഡാലോചന അരങ്ങത്തേയ്ക്ക് വരുന്നതാണ് ഇന്ന് നാം കണ്ടത്. കെ.എം മാണി സാറിന്റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ അന്ത്യമാകണം എന്ന് ആഗ്രഹിച്ചവരുണ്ട്.. നാല് പതിറ്റാണ്ടിലേറെ യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരമല്ല.

advertisement

‌Also Read- 'ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിവേകശൂന്യമെന്ന് അന്നേ പറഞ്ഞു'; വിമർശനവുമായി വി എം സുധീരൻ

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പടെ യു.ഡി.എഫില്‍ ഉണ്ടായ എല്ലാ ധാരണകളും കൃത്യമായി പാലിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം). കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ ഉണ്ടെന്ന് വരുത്താനുള്ള നീക്കമാണ് നടന്നത്. കേരളാ കോണ്‍ഗ്രസ്സ് (എം) യു.ഡി.എഫില്‍ നിന്നും പുറത്തുപോയതലല്ല. യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലയില്ലെന്നും, ഇനി ഈ മുന്നണിയില്‍ വേണ്ട എന്നും പ്രഖ്യാപിച്ച് പടിയടച്ച് പുറത്താക്കുകയാണ് ഉണ്ടായത്. അതിന്റെ പിന്നിലുള്ള അജണ്ടയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സ് (എം) ചതിച്ചു എന്ന് ആരോപിക്കുന്നവര്‍ നിര്‍ണ്ണായകമായ പാലാ ഉപതെരെഞ്ഞെടുപ്പില്‍ തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പാലായില്‍ കേരളാ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥി ഇല്ലായെന്നും, രണ്ടില ചിഹ്നം ആര്‍ക്കും നല്‍കേണ്ട എന്ന് കാണിച്ച് ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും, തെരെഞ്ഞെടുപ്പ് ദിവസത്തില്‍പ്പോലും പരസ്യപ്രസ്ഥാവന നടത്തി യു.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്തുകയും ചെയ്ത പി.ജെ ജോസഫിന്റെ കടുത്ത രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫിന് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും എടുക്കാതെ യുഡി.എഫ് നേതൃത്വം ഇതുവരെ കൈകൊണ്ടിട്ടില്ല.

advertisement

Also Read- ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ

കെ.എം മാണിസാര്‍ രോഗശയ്യയില്‍ ആയപ്പോള്‍ മുതല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരാണ് പി.ജെ ജോസഫ് വിഭാഗം. അവര്‍ക്ക് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം ചാര്‍ത്തിക്കൊടുത്തവര്‍ ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. കേരളാ കോണ്‍ഗ്രസ്സിനെ പുറത്താക്കി അപമാനിച്ചവര്‍ ഈ പ്രസ്താവനയിലൂടെ വീണ്ടും അപമാനിച്ചിരിക്കുകയാണ്. കെ. എം മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേരളാ കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം ആരുടേയും അടിയറവ്‌വെയ്ക്കില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുമ്പായി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.ഉചിതമായ തീരുമാനം വേഗത്തിലുണ്ടാവും. ചിഹ്നവും, അംഗീകാരവും സംബന്ധിച്ച് ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ സംബന്ധിച്ച് പി.ജെ ജോസഫ് വിഭാഗം നുണ പ്രചരിപ്പിക്കുകയാണ്. മാണി സാറിന്റെ വേര്‍പാടിന് ശേഷം കേരളാ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും, ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ആര്‍ക്കാണ് അവകാശപ്പെട്ടത് എന്നതായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച തര്‍ക്ക വിഷയം. ഒരു വര്‍ഷത്തിലധികം നീണ്ടു നിന്ന നിയമ നടപടികള്‍ എം.പിമാരുടേയും, എം.എല്‍.എമാരുടേയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും മൂല്യവും സംസ്ഥാന കമ്മറ്റിയിലെ ഭൂരിപക്ഷവും ഉള്‍പ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിച്ചാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധി പുറപ്പെടുവിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചതി കേരളാ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല; മുന്നണി പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ്': ജോസ് കെ മാണി
Open in App
Home
Video
Impact Shorts
Web Stories