അതേസമയം, ഒടുവിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗൗരിയമ്മ ചികിത്സയിൽ തുടരുകയാണ്. ഇപ്പോൾ ഡോക്ടർമാർ ശ്രമിക്കുന്നത് അണുബാധ നിയന്ത്രിക്കാനാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അണുബാധയെ തുടർന്ന് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'ശക്തമായിരിക്കൂ': കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യവുമായി ബുർജ് ഖലീഫ
നിലവിൽ 102 വയസുണ്ട് ഗൗരിയമ്മയ്ക്ക്. രണ്ടാഴ്ച മുമ്പ് ആയിരുന്നു ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് ഗൗരിയമ്മ താമസം മാറ്റിയത്.
കെ ആർ ഗൗരിയമ്മയെ പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചു.
advertisement
COVID 19 | വാക്സിന്റെ പേരിൽ അനാവശ്യഭീതി പ്രചരിപ്പിക്കരുത്: കെ സുരേന്ദ്രൻ
ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ ആർ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിൽ സഹോദരി ഗോമതിയുടെ മകൾ പ്രൊഫ. പി.സി. ബീനാകുമാരിക്ക് ഒപ്പമാണ് ഗൗരിയമ്മ താമസിക്കുന്നത്.