TRENDING:

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം: വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ

Last Updated:

ശിശു രോഗ ചികിത്സാ വിഭാഗം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൈമാറും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ:  നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
advertisement

കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു.സാധാരണ മൂന്ന് ദിവസം കഴിഞ്ഞാൽ നാണയം മലത്തോടൊപ്പം പുറത്തുപോകും. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് മനസ്സിലാക്കിയ ശേഷം വൈകിട്ട് ആറരയോടെ ഡിസ്ചാർജ് ചെയ്തു. ശ്വാസ തടസം പോലുള്ള പ്രശ്‌നങ്ങളും കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

TRENDING:ലോക്ഡൗൺ സുവര്‍ണാവസരമാക്കി മിസോറം ഗവർണർ; നാലു മാസത്തിനിടെ പി.എസ്. ശ്രീധരൻപിള്ള രചിച്ചത് 13 പുസ്തകങ്ങൾ[NEWS]യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി[NEWS]Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍; ഒടുവിൽ ദാരുണാന്ത്യം[NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം നടത്തണമെന്നും ഡോക്ടർമാർ പറയുന്നു. ഇതു സംബന്ധിച്ച് ശിശു രോഗ ചികിത്സാ വിഭാഗം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൈമാറും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം: വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ
Open in App
Home
Video
Impact Shorts
Web Stories