Also Read- 'സ്പ്രിങ്ക്ളർ കരാര്‍ മുഖ്യമന്ത്രി അറിയാതെ; വിവരങ്ങളുടെ നിയന്ത്രണം കമ്പനിക്ക് ലഭിച്ചു'
കിഫ് ബി ഭരണഘടനാവിരുദ്ധമെന്ന് പരാമർശങ്ങളുള്ള സി എ ജി റിപ്പോർട്ട് സഭയിൽ വയ്ക്കും മുമ്പ് ധനമന്ത്രി തോമസ് ഐസക് ചോർത്തിയെന്നായിരുന്നു വി ഡി സതീശന്റെ അവകാശലംഘന നോട്ടീസിലെ ആരോപണം. പരാതിയിൽ തോമസ് ഐസക്കിനെ എത്തിക്സ് കമ്മിറ്റി വിളിച്ചുവരുത്തി. സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിയെ സഭാ സമിതി വിളിച്ചുവരുത്തി മൊഴിയെടുത്ത സംഭവമായി ഇത് മാറി.
advertisement
Also Read- Gold Price Today| സ്വര്‍ണ വിലയിൽ വര്‍ധന; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം
നിലവിലുള്ള ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി കൂട്ടിച്ചേർക്കൽ നടത്തിയെന്നും അതാണ് പരാമർശങ്ങൾക്ക് ഇടയാക്കിയ അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്നും ഐസക്ക് വിശദീകരിച്ചു. റിപ്പോർട്ടിൽ പേജുകൾ കൂട്ടിച്ചേർക്കത്തിൽ ദുരൂഹതയുണ്ടെന്ന മന്ത്രിയുടെ ആരോപണം വസ്തുനിഷ്ഠമാണെന്ന് കമ്മിറ്റി വിലയിരുത്തി. സതീശന്റെ നോട്ടീസിൽ പറയുന്നപോലെ അവകാശലംഘന പ്രശ്നം മാത്രമായി ഇതിനെ കേവലവത്കരിക്കാൻ കഴിയില്ല. അത് യുക്തിസഹമല്ല. സംസ്ഥാനത്തെ വികസന വികസന പദ്ധതികൾ തടസ്സമില്ലാതെ നടക്കണം. സിഎജി നടപടി ജനങ്ങളുടെ അവകാശങ്ങളുടെ ലംഘനവും സാമാന്യ നീതിയുടെ നിഷേധവുമാണ്. അതുകൊണ്ട് പൊതുസമൂഹവും സഭയും ഈ വിഷയം ചർച്ച ചെയ്യണമെന്ന് സമിതി നിലപാടെടുത്തു.
Also Read- 'ഡോ.ബി' എന്ന വിളിപ്പേരുള്ള ഡോ. ജിൽ ബൈഡൻ; അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ കുറിച്ചറിയാം
ആം ആദ്മി പാർട്ടി നേതാവ് പ്രശാന്ത് ഭൂഷണെതിരേ വന്ന സമാന ആരോപണത്തിൽ രാജ്യസഭ എത്തിക്സ് കമ്മിറ്റി എടുത്ത നടപടി ഉദാഹരിച്ചാണ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് വി എസ് ശിവകുമാർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ വിയോജനം രേഖപ്പെടുത്തി. സഭയിലെ കീഴ്‌വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാ വ്യവസ്ഥകൾ അവഗണിച്ചുമാണ് ധനമന്ത്രി സിഎജി റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ട് തെറ്റായ കീഴ്വഴക്കത്തിന് തുടക്കംകുറിക്കുമെന്നും പ്രതിപക്ഷം വിയോജന കുറിപ്പിൽ വ്യക്തമാക്കുന്നു.