Gold Price Today| സ്വര്‍ണ വിലയിൽ വര്‍ധന; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വർധിച്ചു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,580 രൂപയും.
advertisement
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വർധിച്ചു. ഔൺസിന് 1850 ഡോളറിൽ ആണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,520 രൂപയായി വില ഉയര്‍ന്നിരുന്നു. ജനുവരി 16 മുതൽ 3 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില.
advertisement
ഡിസംബറിൽ സ്വര്‍ണ വില പവന് 1440 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 21,28 ദിവസങ്ങളിൽ സ്വര്‍ണ വില ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയിരുന്നു. പവന് 37,680 രൂപയായിരുന്നു വില. ഡിസംബര്‍ ഒന്നിന് 35,920 രൂപയായിരുന്നു ഒരു പവന് വില.
advertisement
നവംബറിൽ ഒരു മാസം കൊണ്ട് സ്വര്‍ണ വില പവന് 1,920 രൂപ കുറഞ്ഞിരുന്നു. നവംബര്‍ -ന് സ്വര്‍ണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
advertisement