നാടിന്റെ ആവശ്യമാണെന്നകാര്യം കണക്കിലെടുത്താണ് വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുന്നത്. എംഎല്‍എ ആരാണെന്ന് നോക്കിയല്ല. നാട് ഏതെങ്കിലും തരത്തില്‍ നന്നാവുന്നതില്‍ അസ്വസ്ഥരാകുന്നത് വികസന വിരുദ്ധര്‍ മാത്രമല്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും തരത്തില്‍ തകര്‍ക്കണമെന്ന് ചിന്തിക്കുന്ന അത്യന്തം ഹീനമായ മനസ് ചുരുക്കം ചിലരില്‍ കാണുന്നു. നാടിന്റെ വികസനത്തിനു വേണ്ടിയാണ് കിഫ്ബിയെ വിപുലീകരിച്ചത്. അതില്‍ ഒരുതെറ്റും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അത്തരം പരാതികള്‍ നേരത്തെ ഉന്നയിച്ചവര്‍ അത് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയത്. എന്നാല്‍ 55,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. പല പദ്ധതികളും പൂര്‍ത്തിയാക്കി. അതിനിടെയാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം. അത്തരം നീക്കങ്ങള്‍ക്ക് നിന്നുകൊടുക്കാനാവില്ല. നാടിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കങ്ങളെ തുരങ്കംവെക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് ? മുഖ്യമന്ത്രി ചോദിച്ചു.
എറണാകുളം - തൃശ്ശൂര്‍, എറണാകുളം - കോഴിക്കോട്, കോഴിക്കോട് - കണ്ണൂര്‍ റൂട്ടുകളില്‍ യാത്രചെയ്യേണ്ടിവരുന്ന നിരവധി പേരുണ്ട്. യാത്രക്കിടെ ഓരോ സെക്ടറുകളിലും എത്ര മണിക്കൂറുകളാണ് നഷ്ടപ്പെടുന്നത്. റോഡുകള്‍ മെച്ചപ്പെട്ടാല്‍ ആര്‍ക്കാണ് നേട്ടം. റോഡുകള്‍ മെച്ചപ്പെടുത്തുന്നത് കിഫ്ബി പണം ഉപയോഗിച്ചല്ലേ ?
ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മഹാസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കാലമാണിത്. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമല്ലേ ? എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തുന്നതോടെ ഇന്റര്‍നെറ്റ് അവകാശമായി മാറുകയാണ്. അതിന് പാര പണിയണമെന്ന് ആരെങ്കിലും ചിന്തിക്കുമോ ?വന്‍കിട പദ്ധതികള്‍ക്കും കിഫ്ബിയുടെ ധനസ്രോതസാണ് ഉപയോഗപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.