'കെ ഫോൺ പദ്ധതിയിൽ 500 കോടിയുടെ അഴിമതി; വലിയ ഗുണഭോക്താവ് ഊരാളുങ്കല്‍ ലേബർ സൊസൈറ്റി': കെ. സുരേന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
വഴിവിട്ട സഹായമാണ് ഊരാളുങ്കൽ ലോബർ സൊസൈറ്റിക്ക് സർക്കാർ ചെയ്തുകൊടുക്കുന്നതെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 500 കോടിയുടെ അഴിമതിയാണ് കെ- ഫോൺ പദ്ധതിയിലൂടെ നടന്നതെന്നും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സിപിഎം ബന്ധമുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. വഴിവിട്ട സഹായമാണ് സർക്കാർ ഇവർക്ക് ചെയ്തു കൊടുക്കുന്നതെന്നും വെർച്ച്വൽ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാർ കൺസൾട്ടൻസി വഴി നടത്തുന്ന ആയിരക്കണക്കിന് കോടിയുടെ അഴിമതി പണം പോകുന്നത് സി.പി.എമ്മിലേക്കാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി സ്വർണ്ണക്കടത്തിനെ പിന്തുണയ്ക്കുന്നത് പാർട്ടി അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
റോബർട്ട് വദ്രയും സി.സി തമ്പിയും പണം മുടക്കിയ കാഞ്ഞങ്ങാട്ടെ റിസോർട്ട് പൂർണമായും ഇൻകൽ വഴി ഇ.പി ജയരാജൻ ഏറ്റെടുക്കുകയാണ്. കേരളത്തിൽ സംരഭകർ ഇല്ലാത്തതുകൊണ്ടാണോ ഹവാല, കളളപ്പണ്ണം, ഭൂമിതട്ടിപ്പ് തുടങ്ങിയ കേസിൽപ്പെട്ട കോൺഗ്രസുകാരെ സഹായിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. അഴിമതിയുടെ കാര്യത്തിൽ സി.പി.എമ്മിന് മുന്നണിയൊന്നും പ്രശ്നമില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
advertisement
2016 ജൂൺ മുതൽ കെ.പി.എം.ജിക്ക് സർക്കാർ കൺസൾട്ടൻസി നൽകി തുടങ്ങിയിരുന്നു. പിന്നീട് റീബിൽഡ് കേരളയടക്കം നിരവധി പദ്ധതികളാണ് അവർക്ക് ലഭിച്ചത്. വലിയ അഴിമതിയാണ് ഇതിലൂടെ നടന്നത്. കൺസൾട്ടൻസി വഴി ലഭിച്ച അഴിമതിയുടെ പണം സി.പി.എമ്മിലേക്ക് പോയതുകൊണ്ടാണ് ഇതിന് മുമ്പ് നടന്ന അന്വേഷണങ്ങളെല്ലാം എങ്ങുമെത്താതെ പോയത്.
TRENDING:ഡോ. എപിജെ അബ്ദുൾ കലാമിന്റെ 30 അപൂർവ ചിത്രങ്ങൾ[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ[NEWS]
മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സാമ്രാജ്യത്തിന് സഹായം നൽകിയവർ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിലെ ഏതൊക്കെ സംഘടനയിൽ നിന്നും ഇവർക്ക് സഹായം ലഭ്യമായെന്ന് അറിയണം. സ്വർണ്ണക്കടത്ത് കേസ് ശിവശങ്കരൻ്റെയും സ്വപ്നയുടേയും തലയിലിട്ട് രക്ഷപ്പെടാനാവില്ല. അവരെല്ലാം ഇതിന്റെ ഒരു ഭാഗം മാത്രമാണ്.
advertisement
മുഖ്യമന്ത്രിയുടെ ഒഫീസിലെ ഉപദേശികളെയും ശിൽബന്ധികളെയും കുറിച്ച് ആരോപണങ്ങളുണ്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ കെ.എസ്.ഐ നടത്തുന്ന പ്രവർത്തനങ്ങൾ ദുരൂഹമാണ്. സ്മാർട്ട് സിറ്റിയുടെ പേരിലുള്ള 30 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സർക്കാർ പുരപ്പുറം സോളാർ പദ്ധതിയുടെ മറവിൽ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2020 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ ഫോൺ പദ്ധതിയിൽ 500 കോടിയുടെ അഴിമതി; വലിയ ഗുണഭോക്താവ് ഊരാളുങ്കല്‍ ലേബർ സൊസൈറ്റി': കെ. സുരേന്ദ്രൻ