'ഇവിടെ വട്ടമിട്ട് പറക്കുന്നതെന്തിന്? സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിന്': മുഖ്യമന്ത്രി

Last Updated:

വികല മനസുകൾക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജൻസികൾ മാറരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത് എന്തിനെന്നും കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ്?ചിലർക്ക് ഉള്ള നിക്ഷിപ്‌ത താല്പര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എങ്ങനെ വരും? വികല മനസുകൾക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജൻസികൾ മാറരുത്. അൽപ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടതും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പണം ഉപയോഗിച്ച് നവരത്ന കമ്പനിയായ ബെല്ലാണ് കെഫോൺ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയോടാണ് ചിലർക്കു വിരോധം. നിങ്ങൾ എന്തിനാണു കെഫോണിനു പിന്നാലേ പോകുന്നത് അതിനു സ്വകാര്യ കുത്തകകളുണ്ടല്ലോ എന്നാണ് പരോക്ഷമായി അവർ പറയുന്നത്. അത് മനസിൽ വച്ചാൽ മതി. ഒരു കുത്തകയുടേയും വക്കാലത്തുമായി ആരും വരേണ്ട. പദ്ധതിക്കായി യുവത്വം കാത്തിരിക്കുകയാണ്.
advertisement
ലൈഫ് പദ്ധതി കൊണ്ട് ഗുണം കിട്ടുന്നത് സാധാരണക്കാർക്കാണ്. ഇപ്പോഴും ലൈഫിന്റെ പ്രവർത്തനം കൃത്യമായി നടത്തുന്നു. അതിന്റെ ചുമതലക്കാരനെ കേന്ദ്ര ഏജൻസികൾ നിരന്തരം വിളിപ്പിക്കുകയാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന ടെക്നോപാർക്കിലെ ടോറസ് പദ്ധതി നടപ്പിലായാൽ 15,000 പേർക്ക് തൊഴിൽ ലഭിക്കും. സംസ്ഥാന സർക്കാർ സ്വാഭാവികമായും അതിൽ താൽപര്യം കാണിക്കും. ഇതിൽ എന്താണ് അന്വേഷണ ഏജൻസികളുടെ സംശയം.
വികല മനസുകളുടെ താൽപര്യങ്ങൾക്കു തുള്ളികളിക്കുന്നവരായി ഏജൻസികൾ മാറരുത്. രാഷ്ട്രീയ വിയോജിപ്പുള്ള അൽപ മനസുകളുടെ കൂടെയല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടത്. അത് തിരിച്ചറിയാൻ അവർക്കു കഴിയണം. നാടിനെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തമാണ് സർക്കാർ നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇവിടെ വട്ടമിട്ട് പറക്കുന്നതെന്തിന്? സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിന്': മുഖ്യമന്ത്രി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement