'കിഫ്ബി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുമോ?' കേന്ദ്രമന്ത്രി വി. മുരളീധരൻ

Last Updated:

"നിയമസഭാ അധികാരം ഇ.ഡി. കവർന്നിട്ടില്ല. അധികാരവും ചുമതലയും അറിയാത്ത സ്പീക്കർ രാജിവയ്ക്കണം."

ന്യൂഡൽഹി: കിഫ്ബിയിൽ വ്യാപക ക്രമക്കേടുകളാണ് നടന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. 25 കോടി രൂപ ശമ്പള ഇനത്തിൽ മാത്രം ചെലവാക്കുകയാണ്. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കിഫ്ബിയിൽ അന്വേഷണം ആവശ്യപ്പെട്ട്  പ്രധാനമന്ത്രിക്ക് കത്തെഴുതുമോ? ധനമന്ത്രി തോമസ് ഐസക്  കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്ക് പേടിയാണോയെന്നും വി. മുരളീധരൻ ഡൽഹിയിൽ ചോദിച്ചു.
കള്ളപ്പണത്തിനെതിരെ വ്യാപക അന്വേഷണമാണ് കേരളത്തിൽ നടക്കുന്നത്. കള്ളപ്പണത്തിന് പിന്നിൽ സ്വർണക്കടത്തും ലഹരിക്കടത്തുമാണ്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് ഇതിൽ പങ്കുണ്ടെന്നതിന്റെ  തെളിവുകളാണ് ഓരോ ദിവസവുംപുറത്തുവരുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ സമരം നടത്താനുളള തീരുമാനത്തിന് കാരണവും ഇതാണ്. കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുന്നെന്ന് വരുത്തിത്തീർക്കാനാണ് ശ്രമെന്നും മുരളീധരൻ പറഞ്ഞു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ കള്ളപ്പണം കണ്ടെത്തി. എല്ലാ കേസുകളിലും സി.പി.എമ്മിന്റെ പങ്ക് വ്യക്തമാണ്. സമരം കള്ളപ്പണക്കാരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ്. ലൈഫ്മിഷിൻ്റെ ഫയലുകൾ ആദ്യം പരിശോധിച്ചത് വിജിലൻസാണ്. എന്നാൽ  വിജിലൻസിനെ എതിർക്കുന്നില്ല. ഇഡിയെ എതിർക്കുന്നു. നിയമസഭാ അധികാരം ഇ.ഡി. കവർന്നിട്ടില്ല. അധികാരവും ചുമതലയും അറിയാത്ത സ്പീക്കർ രാജിവയ്ക്കണം.
advertisement
കേരളത്തിലെ കോവിഡ് പ്രതിരോധം രാജ്യാന്തര പുരസ്‌കാരം വാങ്ങുന്നതിൽ ഒതുങ്ങിപോയി. സംസ്ഥാനത്തെ  കോവിഡ് പ്രതിരോധം പരാജയമാണെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കിഫ്ബി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുമോ?' കേന്ദ്രമന്ത്രി വി. മുരളീധരൻ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement