മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ചെയ്യേണ്ടത് ശരിയായ സമയത്ത് തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
advertisement
Also Read-INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ
നാടിന്റെ വികസനം സര്‍ക്കാറിന്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സര്‍ക്കാരിന്റ പ്രാഥമിക ബാധ്യത. അതില്‍ നിന്ന് ഒളിച്ചോടാനാകില്ല. ഗെയില്‍ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്.
എതിര്‍ക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവര്‍ ബഹളം വക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവര്‍ വികസനം വേണം എന്നാഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.