Pinarayi Vijayan | ചെയ്യേണ്ടത് സമയത്ത് ചെയ്യണം, ഇല്ലെങ്കിൽ വലിയവില നൽകേണ്ടി വരും; കെറെയിലില്‍ മുഖ്യമന്ത്രി

Last Updated:

മറ്റ് നാടുകൾ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. സംസ്ഥാനം പിന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയുമോ? വികസനമാണ് നാടിൻ്റെ പൊതുവായ താൽപ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
കെറെയില്‍ വിഷയത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ചെയ്യേണ്ടത് ശരിയായ സമയത്ത് തന്നെ ചെയ്യണം. ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇപ്പോൾ റോഡ് വികസനത്തിനൊപ്പമാണ്.
ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു. മറ്റ് നാടുകൾ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. സംസ്ഥാനം പിന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയുമോ? വികസനമാണ് നാടിൻ്റെ പൊതുവായ താൽപ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
'ജനങ്ങളെ എതിർത്ത് മുന്നോട്ട് പോകാനാകില്ല'; സിൽവർ ലൈനിന് എതിരെ എൻഎസ്എസ്
കോട്ടയം: കെ റെയില്‍ (K rail) പദ്ധതിയിൽ സർക്കാരിനെ വിമർശിച്ച് എൻ എസ് എസ് (NSS) രംഗത്തെത്തി. സിൽവർലൈൻ റെയിൽവേ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്‌എസ് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും എന്‍എസ്‌എസ് ഓർമ്മിപ്പിച്ചു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ദീര്‍ഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എന്‍എസ്‌എസ് ചൂണ്ടിക്കാട്ടി.
advertisement
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു. ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടു പോകാനാവില്ല. പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭമാകുമെന്ന് ഉറപ്പില്ലെന്നും എന്‍എസ്‌എസ് ചൂണ്ടിക്കാട്ടി.
പിണറായിയെ വിശ്വാസമുണ്ടോ?; നാലിരട്ടി കിട്ടും അമ്മാമ്മേ; കോണ്‍ഗ്രസ് പിഴുതെടുത്ത കുറ്റി തിരികെ ഇട്ട് മന്ത്രി സജി ചെറിയാന്‍
‘ഞാൻ എവിടെ പോകണം? അമ്മാമ്മ എങ്ങും പോകണ്ട. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ അമ്മാമ്മ ഇവിടെ താമസിക്കും. ഇല്ലേ അങ്ങോട്ട് മാറി വീട് വച്ച് താമസിക്കും. ഈ സർക്കാരിനെ വിശ്വാസമുണ്ടോ? പിണറായിയെ വിശ്വാസമുണ്ടോ?. പൈസ കിട്ടിയിരിക്കും. കണ്ടോ ഈ അമ്മാമ്മയാണ് ചെന്നിത്തലയുടെ മുന്നിൽ കരഞ്ഞ​ത്. ഇതെല്ലാം രാഷ്ട്രീയമാണ്. നാലിരട്ടി വില തരും. സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല് ലക്ഷം തരും.’ കെറെയിൽ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന ചെങ്ങന്നൂര്‍ (Chengannur) കൊഴുവല്ലൂർ തൈവിളമോടിയിൽ തങ്കമ്മയുടെ വീട് സന്ദര്‍ശിച്ചു കൊണ്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകളാണിത്.
advertisement
സന്ദര്‍ശനത്തിന് പിന്നാലെ ഇന്നലെ പ്രതിഷേധക്കാർ ഊരിയെറിഞ്ഞ കെറെയിൽ സര്‍വേ കുറ്റി തങ്കമ്മയുടെ മുന്നിൽ വച്ച് തന്നെ വീണ്ടും കുഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്. സന്ദര്‍ശനത്തിന്‍റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi Vijayan | ചെയ്യേണ്ടത് സമയത്ത് ചെയ്യണം, ഇല്ലെങ്കിൽ വലിയവില നൽകേണ്ടി വരും; കെറെയിലില്‍ മുഖ്യമന്ത്രി
Next Article
advertisement
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
  • യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ വെടിനിർത്തലിനായുള്ള പ്രമേയം ആറാം തവണയും അമേരിക്ക വീറ്റോ ചെയ്തു.

  • ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ സ്വയം പ്രതിരോധ അവകാശത്തെ അംഗീകരിക്കുന്നതിലും പ്രമേയം പര്യാപ്തമല്ല.

  • ഗാസയിലെ ദുരന്തം പരിഹരിക്കാൻ പ്രമേയം ആവശ്യപ്പെട്ടെങ്കിലും അമേരിക്കയുടെ വീറ്റോ കാരണം പാസായില്ല.

View All
advertisement