Weather Forecast | ഏപ്രിലില്‍ ഒരാശ്വാസം; വേനല്‍മഴ കൂടും, ചൂട് കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
- Published by:Jayashankar Av
Last Updated:
അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കൂടുതലായി ലഭിക്കുന്നതോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. സംസ്ഥാനത്ത് മാര്‍ച്ച് മാസത്തില്‍ വേനല്‍ മഴ 45% അധികം ലഭിച്ചിട്ടുണ്ട്.
അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു
'കട്ടപ്പുറത്തായ സര്‍ക്കാര്‍ ജീപ്പ് സാറാമ്മയെ കഷ്ടത്തിലാക്കി'; സാമൂഹിക നീതി വകുപ്പ് വീട്ടമ്മയോട് ചെയ്യുന്നത്
കട്ടപ്പുറത്തായ ഈ സര്‍ക്കാര്‍ ശകടം മൂലം സത്യത്തില്‍ കഷ്ടത്തിലായത് പത്തനംതിട്ട റാന്നി അങ്ങാടിയിലെ സാറാമ്മ തോമസാണ്. ഏഴ് വര്‍ഷം മുന്‍പ് സാറാമ്മയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിലാണ് സാമൂഹിക നീതി വകുപ്പിന്‍റെ ഐസിഡിഎസ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വകുപ്പിന് വേണ്ടി ഓടിയിരുന്ന ജീപ്പ് പാര്‍ക്ക് ചെയ്യാനുള്ള അനുവാദം ഒരു സഹായമെന്നോണം സാറമ്മ നല്‍കിയിരുന്നു. ഇതിനിടയില്‍ ജീപ്പ് കേടായി ഓട്ടം അവസാനിപ്പിച്ച് 'ഷെഡില്‍ കേറി' അന്ന് കേറിയ ജീപ്പ് പിന്നീട് അവിടെ നിന്ന് ഇറങ്ങിയില്ല എന്ന് മാത്രം.
advertisement
കേടായ ജീപ്പ് നന്നാക്കാന്‍ തീരുമാനമായപ്പോള്‍ 2018ലെ മഹാപ്രളയം ജീപ്പിനെ മുക്കി കളഞ്ഞു. പിന്നീട് പൊളിച്ചുവിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയുമായില്ല. ഇതിനിടെ ഐസിഡിഎസ് ഓഫിസ് സാറാമ്മയുടെ കെട്ടിടത്തിൽ നിന്ന് റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ സമുച്ചയിത്തിലേക്ക് മാറ്റി. എന്നാൽ കേടായ ജീപ്പ് ഇതുവരെ സാറാമ്മയുടെ ഷെഡില്‍ നിന്ന് മാറ്റിയതുമില്ല.
Also Read- സജി ചെറിയാനെത്തി നഷ്ടപരിഹാരം ഉറപ്പു നല്‍കി; പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കും
വീട്ടുമുറ്റത്ത് കട്ടപ്പുറത്തായ ജീപ്പിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെല്ലാം സാറാമ്മക്ക് മുന്‍പില്‍ കൈമലർത്തിയിരിക്കുകയാണ്. ജീപ്പ് കെട്ടിവലിച്ച് ഓഫിസിന് മുന്നില്‍ കൊണ്ടിടാമെന്ന് ആലോചിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കുമോ എന്ന ആശങ്കയിന്‍ പിന്‍മാറുകയായിരുന്നു,
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 01, 2022 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Weather Forecast | ഏപ്രിലില്‍ ഒരാശ്വാസം; വേനല്‍മഴ കൂടും, ചൂട് കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്