Also Read- യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പുതിയ സർവീസുകളില്ല; കോവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതെ റെയിൽവേ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനായ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചത്. ഇന്ന് നടന്ന കോവിഡ് പരിശോധനയിലാണ് രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ രവീന്ദ്രന് ക്വറന്റീനിൽ പ്രവേശിക്കേണ്ടിവരും.
advertisement
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്ന് കാട്ടി ഇഡി സി എം രവീന്ദ്രന് നോട്ടീസയച്ചത്. രവീന്ദ്രനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി.
ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള ഇടപാടകളും നേരത്തെ വിവാദമായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമപ്രകാരം അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം. രവീന്ദ്രനെ ഇഡി വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.