നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പുതിയ സർവീസുകളില്ല; കോവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതെ റെയിൽവേ

  യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പുതിയ സർവീസുകളില്ല; കോവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതെ റെയിൽവേ

  കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാളി പോകുന്നു എന്നതാണ് ഇപ്പോഴത്തെ റെയിൽവേ സാഹചര്യം

  train

  train

  • Last Updated :
  • Share this:
  തിരുവനന്തപുരം: കോവിഡിനെ ജനം അതിജീവിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. പൊതു നിരത്തുകളിൽ ആളു കൂടിയതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങളിലും മാറ്റം വന്നു. ലോക് ഡൗണിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ പുനരാരംഭിച്ച ടെയിൻ സർവീസുകളിലും യാത്രക്കാരുടെ ഗണ്യമായ വർധനവാണ് ഉണ്ടായത്. പക്ഷേ അതിനനുസരിച്ച് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ തയ്യാറാവുന്നില്ല എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.

  മിക്ക സ്റ്റേഷനുകളിലും യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാളി പോകുന്നു എന്നതാണ് ഇപ്പോഴത്തെ റെയിൽവേ സാഹചര്യം. സാമൂഹ്യ അകലം പാലിച്ച് ട്രെയിനുള്ളിലും പ്ലാറ്റ്ഫോമുകളിലും യാത്രക്കാർക്ക് ഇരിപ്പിടം ഒരുക്കാൻ റെയിൽവേയ്ക്ക് കഴിയുന്നില്ല. ടിക്കറ്റ് ബുക്കിംഗ് പൂർണമായും ഓൺലൈൻ ആയിട്ടാണ്.

  Also ReadCOVID 19 | സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61388 സാമ്പിളുകൾ

  ആദ്യഘട്ടങ്ങളിൽ അടുത്തടുത്ത സീറ്റുകൾ റെയിൽവേ അനുവദിക്കില്ലായിരുന്നു. തിരക്ക് കൂടിയതോടെ ഈ നിയന്ത്രണങ്ങൾ എല്ലാം എടുത്തു കളഞ്ഞു. രോഗവ്യാപനത്തിന് സാധ്യത നിലനിർത്തിയാണ് ഇപ്പോഴത്തെ ട്രെയിൻ യാത്ര എന്ന് ചുരുക്കം. പഴയതു പോലെയല്ല, സർക്കാർ ഓഫീസുകളും മറ്റു സ്വകാര്യ ഓഫീസുകളും ഏറെക്കുറെ പൂർണ സജ്ജമായി. ദിവസവും നിരവധി പേർക്ക് ജില്ലാ ആസ്ഥാനങ്ങളിലേക്കും മറ്റു പ്രധാന പട്ടണങ്ങളിലേക്കും വന്നു പോകണം. സുരക്ഷിതമായ പൊതുഗതാഗത സംവിധാനം ആയ ട്രെയിൻ സർവീസിന് ആശ്രയിക്കാൻ ആണ് പലർക്കും താല്പര്യം.

  Also Read  മിന്നുകെട്ട് ആകാശത്താക്കാം; 21 ലക്ഷം രൂപ കൊടുത്താൽ സഹായിക്കാൻ കമ്പനി റെഡി

  വേണാട്, ജനശതാബ്ദി എന്നിവയാണ് സംസ്ഥാനത്തിന് അകത്തുള്ള യാത്രക്കാർക്ക് ആശ്രയിക്കാൻ കഴിയുന്ന ഇപ്പോഴത്തെ സർവീസുകൾ. സ്ഥിരയാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടും പാസഞ്ചർ, മെമു സർവ്വീസ് ആരംഭിക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ യാത്രക്കാർക്ക് വലിയ പ്രതിഷേധമുണ്ട്.

  റിസർവേഷൻ വഴി ടിക്കറ്റ് എടുക്കുന്നത് കൊണ്ട് ടിക്കറ്റ് നിരക്ക് ഉയരുകയും ചെയ്യും. ബഹുദൂരട്രെയിനുകൾ ഉണ്ടെങ്കിലും കേരളത്തിൽ മാത്രം സർവീസ് നടത്തുന്ന ട്രെയിനുകളെയാണ് ജോലിസംബന്ധമായ യാത്രകൾക്ക് ആളുകൾ തെരഞ്ഞെടുക്കുന്നത്. ജനശതാബ്ദി, വേണാട് ട്രെയിനുകളിലെ തിരക്ക് ഇത് തെളിയിക്കുകയും ചെയ്യുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയായ ' ഫ്രണ്ട്സ് ഓൺ റയിൽസ് പുതിയ സർവീസുകൾ ആരംഭിക്കാത്ത ഇത് റെയിൽവേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ ഉള്ള ഒരുക്കത്തിലാണ്.
  Published by:user_49
  First published:
  )}