TRENDING:

ബാങ്ക് വായ്പ മൊറട്ടോറിയം ഇന്ന് അവസാനിക്കും; കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Last Updated:

മൊറട്ടോറിയം പരിധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കുന്നതോടൊപ്പം പലിശയില്‍ ഇളവു നല്‍കണമെന്ന് ആവശ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച്‌ ഒന്ന് മുതലുള്ള തിരിച്ചടവുകള്‍ക്ക് മൂന്നു മാസത്തേക്കാണ് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടിത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
advertisement

എന്നാൽ സാമ്പത്തിക സ്ഥിതി സാധാരണ അവസ്ഥയിലെത്താത്ത സാഹചര്യത്തില്‍ മൊറട്ടോറിയം ആറ് മാസത്തേക്ക് കൂടിനീട്ടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും': അനിൽ അക്കര [NEWS] Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI [NEWS]

advertisement

മൊറട്ടോറിയം പരിധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കുന്നതോടൊപ്പം പലിശയില്‍ ഇളവു നല്‍കണം. സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം.എസ്.എം.ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവിലെ ഭീമമായ പലിശയും വലിയ വെല്ലുവിളിയായി മാറിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ മൊറട്ടോറിയം നീട്ടരുതെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. പലരും മൊറട്ടോറിയം ദുരുപയോഗപ്പെടുത്തുകയാണെന്നും ബാങ്കുകള്‍ ആരോപിക്കുന്നു. മൊറട്ടോറിയം നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കുന്നുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാങ്ക് വായ്പ മൊറട്ടോറിയം ഇന്ന് അവസാനിക്കും; കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories