കഴിഞ്ഞ മെയ് 27 നാണ് സംഭവം. ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചാബിലെ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസിനോട് വിനായകന്‍ മോശമായി പെരുമാറുകായായിരുന്നു. എന്നാൽ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടനെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. സിവിൽ ഏവിയേഷന്‍ മന്ത്രാലവും ഇതിനെതിരെ നടപടി എടുത്തില്ല. തുടർന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Also read-ബൈജൂസിലെ ജോലി പോയ ശേഷം ഫുഡ് ഡെലിവറിക്കിറങ്ങി; പുതിയ ജോലി കണ്ടെത്താൻ സഹായിച്ചത് കസ്റ്റമർ
advertisement
ഇതിനുമുൻപും നടനെതിരെ പരാതി ഉയർന്നിരുന്നു.
മീ ടൂ ആരോപണ വിഷയത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ (actor Vinayakan). മീ ടൂ എന്നാൽ ശാരീരികവും മാനസികവുമായ ഉപദ്രവം എന്നാണ് ഉദ്ദേശിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നേർക്ക് ആരോപണം ഉന്നയിക്കുന്നത്. അത്തരത്തിൽ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നായി വിനായകൻ. കൊച്ചിയിൽ വച്ചായിരുന്നു വിനായകന്റെ പ്രതികരണം.