TRENDING:

ഓണക്കിറ്റ് തട്ടിപ്പ് അന്വേഷിക്കണം: വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

Last Updated:

ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഏഴ് കരാറുകാരുമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ പേരിൽ നടന്ന തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതിക്കാരൻ. ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഏഴ് കരാറുകാരുമുണ്ട്.
advertisement

ശര്‍ക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ വിതരണത്തില്‍ അഴിമതിയുണ്ട്. തൂക്കം, നിലവാരമില്ലായ്മ, ടെന്‍ഡറില്‍ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്. ഇതേ വിതരണക്കാര്‍ക്ക് തന്നെ വീണ്ടും കരാര്‍ നല്‍കാന്‍ നീക്കം നടക്കുന്നുണ്ടെന്നും സന്ദീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാര്‍ നല്‍കിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സപ്ലൈകോ തയ്യാറായിട്ടുമില്ല. ഇത്തരത്തില്‍ നിരവധി ക്രമക്കേട് നടന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണക്കിറ്റ് തട്ടിപ്പ് അന്വേഷിക്കണം: വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി
Open in App
Home
Video
Impact Shorts
Web Stories