ONAM 2020 | ഓണക്കിറ്റിലെ ശർക്കരയിൽ ജീവിയുടെ അവശിഷ്ടം
ഓണക്കിറ്റിലെ ശർക്കരയെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ആവശ്യമായ തൂക്കവും ഗുണനിലവാരവും ഇല്ലെന്നും ആരോപണം ഉയർന്നിരുന്നു. (റിപ്പോർട്ട് - പ്രസാദ് ഉടുമ്പശ്ശേരി)
പാലക്കാട്: പട്ടാമ്പിയിലെ കൊടലൂരിൽ വിതരണം ചെയ്ത ഓണക്കിറ്റുകളിൽ ഒന്നിലാണ് ശർക്കരയിൽ ചത്ത ജീവിയുടെ അവശിഷ്ടം കണ്ടെത്തിയത്.
2/ 4
കൊടലൂർ ARD 24 റേഷൻകടയിൽ കാർഡുടമയായ ഫബിത ഷക്കീറിന് ലഭിച്ച ഓണക്കിറ്റിലാണ് ഇതുണ്ടായിരുന്നത്. തവളയുടെയോ എലിയുടേതോ എന്ന് തോന്നിപ്പിക്കുന്ന ജീവിയുടെ അവശിഷ്ടമാണ് ശർക്കരയിൽ ഉണ്ടായിരുന്നത്.
3/ 4
ശർക്കരയുടെ ഗുണനിലവാരവും വളരെ മോശമായിരുന്നു. സംഭവത്തെക്കുറിച്ച് കാർഡുടമ അധികൃതരെ വിവരമറിയിച്ചിട്ടും കിറ്റ് മാറ്റി നൽകാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്.
4/ 4
ഓണക്കിറ്റിലെ ശർക്കരയെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ആവശ്യമായ തൂക്കവും ഗുണനിലവാരവും ഇല്ലെന്നും ആരോപണം ഉയർന്നിരുന്നു.