TRENDING:

ഇഡിക്ക് എതിരായ അവകാശലംഘന നോട്ടീസ് പിൻവലിക്കണമെന്ന് കോൺഗ്രസ്; 'സംശയകരമായ ധൃതി'യെന്ന് കെ.സി ജോസഫിന്റെ കത്ത്

Last Updated:

27 ദിവസം കഴിഞ്ഞാണ് ഇത് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്. എന്നാൽ, എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് എതിരെയുള്ള നോട്ടീസ് 24 മണിക്കൂറിനുള്ളിൽ പരിഗണിച്ചതാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കാരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശലംഘനമാണ് എന്നത് ദുർവ്യാഖ്യാനം മാത്രമാണെന്ന് പ്രതിപക്ഷം. എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് നോട്ടീസ് നൽകാനുള്ള അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ സി ജോസഫ് സ്പീക്കർക്ക് കത്തു നൽകി.
advertisement

സർക്കാർ നടത്തുന്ന അഴിമതിക്ക് രക്ഷാകവചം തീർക്കാനാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി ശ്രമിക്കുന്നത്. ഇ ഡിക്ക് നോട്ടീസ് നൽകാനുള്ള തീരുമാനം നിയമസഭയുടെ അന്തസ് കളങ്കം വരുത്തുന്നതാണ്.

You may also like:ഗുരുതര പ്രതിസന്ധികളെ മറയ്ക്കാൻ വ്യാജ ഏറ്റുമുട്ടലുകളിലൂടെ പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊന്നുതള്ളുന്നു: ആർ.എം.പി [NEWS]ശിവസേനയും കോൺ​ഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ [NEWS] 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്‍ [NEWS]

advertisement

സ്പീക്കർക്ക് 'സംശയകരമായ ധൃതി'

തളിപ്പറമ്പ് എം എൽ എ ജെയിംസ് മാത്യു നവംബർ മൂന്നിന് നൽകിയ നോട്ടീസ് പരിഗണിച്ച് തൊട്ടടുത്ത ദിവസം തന്നെ എത്തിക്സ് കമ്മിറ്റി യോഗം ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് നോട്ടീസ് അയക്കാൻ തീരുമാനിക്കുകയായിരുന്നു. സ്പീക്കർ ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം കാട്ടി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പൗരാവകാശ നിയമ ഭേദഗതിക്ക് എതിരെ നേരത്തെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ പ്രസ്താവന അവകാശ ലംഘനമാണെന്ന് ആരോപിച്ച് നേരത്തെ കെ സി ജോസഫ് നോട്ടീസ് നൽകി.

advertisement

27 ദിവസം കഴിഞ്ഞാണ് ഇത് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്. എന്നാൽ, എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് എതിരെയുള്ള നോട്ടീസ് 24 മണിക്കൂറിനുള്ളിൽ പരിഗണിച്ചതാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കാരണം.

ഇന്നലെ ചേർന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് അംഗം വി.എസ് ശിവകുമാർ വിയോജിപ്പ് അറിയിച്ചിരുന്നു. ഇ ഡിക്ക് നോട്ടീസ് അയക്കാൻ ഉള്ള തീരുമാനത്തെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തു വന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇഡിക്ക് എതിരായ അവകാശലംഘന നോട്ടീസ് പിൻവലിക്കണമെന്ന് കോൺഗ്രസ്; 'സംശയകരമായ ധൃതി'യെന്ന് കെ.സി ജോസഫിന്റെ കത്ത്
Open in App
Home
Video
Impact Shorts
Web Stories