K Surendran | ശിവസേനയും കോൺഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ
Last Updated:
മുഖ്യമന്ത്രി സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ട് കൊള്ളമുതൽ പങ്കു വച്ചിരിക്കുന്നു എന്ന സംശയം ശക്തമാണ്.
കോഴിക്കോട്: മാധ്യമപ്രവർത്തകൻ അർണബ് ഗോസാമിയെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിപക്ഷ നേതാവോ പ്രതിഷേധിച്ചില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ആണെങ്കിൽ ഇവരെല്ലാം പ്രതികരിക്കുമായിരുന്നു. സെലക്ടീവ് പ്രതികരണ ജീവികളായ ഇടതുപക്ഷത്തിന് ഇരട്ടത്താപ്പാണെന്നും ശിവസേനയും കോൺഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സി ബി ഐക്ക് കേരളത്തിലേക്ക് പ്രവേശനമില്ല എന്ന നിലപാട് സർക്കാർ എടുക്കാൻ കാരണം സ്വർണ്ണക്കടത്ത് കേസിലും വടക്കാഞ്ചേരി ലൈഫ്മിഷൻ അഴിമതിയിലും അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും എത്തിയതു കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നത് സ്വന്തം തടി രക്ഷപ്പെടുത്താനാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
You may also like:'ഈ കളിയൊന്നും കേരളത്തോടു വേണ്ട; ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ് ': ധനമന്ത്രി തോമസ് ഐസക്ക് [NEWS]Silambarasan Simbu video | പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം [NEWS] 'എന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുന്നു'; നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു [NEWS]
മുഖ്യമന്ത്രി സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ട് കൊള്ളമുതൽ പങ്കു വച്ചിരിക്കുന്നു എന്ന സംശയം ശക്തമാണ്. പാർട്ടി സെക്രട്ടറിയും മകനും അതീവ ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നത്. അന്വേഷണം തടസപ്പെടുത്തിയാൽ സി.ബി.ഐ അന്വേഷിക്കുന്ന കേസുകൾ പെട്ടിയിലാക്കി പോകുമെന്ന് സർക്കാർ കരുതേണ്ട.
advertisement
സി ബി ഐ അന്വേഷിക്കുന്ന കേസുകൾ കേരളത്തിൽ തന്നെ നടക്കും. സി പി എമ്മും സംസ്ഥാന സർക്കാരും ഉയർത്തുന്ന എല്ലാ പ്രതിരോധവും മറികടന്ന് സത്യം തെളിയിക്കും. കോൺഗ്രസ് അല്ല കേന്ദ്രം ഭരിക്കുന്നത് എന്ന് പിണറായി ഓർക്കണം. ഏറ്റുമുട്ടിയാൽ ശക്തമായ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് അറിയാമെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. സി.ബി.ഐ അന്വേഷിക്കേണ്ട കേസുകൾ ഇനിയും സി.ബി.ഐ തന്നെ അന്വേഷിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ സി ബി ഐ അന്വേഷിക്കുന്ന എല്ലാ കേസുകളും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. അതിന്റെ ഭയാശങ്കയിലാണ് പിണറായി വിജയൻ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് സി പി എമ്മിന്റെ അപചയത്തിന്റെ തെളിവാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
advertisement
സി.പി.എം കേന്ദ്രനേതൃത്വം ബിനീഷിന്റെ അഴിമതിയുടെ പങ്ക് പറ്റിയതു കൊണ്ടാണ് കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനെ കുറിച്ച് അന്വേഷണം നടത്തണം. കെ സി എ വെള്ളാനയാണ്. ശതകോടിയുടെ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ അഴിമതിപ്പണം ലഹരി ഇടപാടിന് ഉപയോഗിച്ചെന്ന് സംശയിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2020 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Surendran | ശിവസേനയും കോൺഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ