HOME » NEWS » Kerala » NSS ASKS WHY UNNECESSARY CONTROL IN SABARIMALA JJ TV

Sabarimala | 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്

സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്നത് ശരിയായ നടപടിയല്ല. നെയ്യഭിഷേകം ഉൾപ്പെടെ വഴിപാടുകൾ തടയുന്നത് ഭക്തരോട് ഉള്ള വിവേചനം ആണെന്നും എൻ എസ് എസ് ആരോപിക്കുന്നു.

News18 Malayalam | news18
Updated: November 4, 2020, 8:05 PM IST
Sabarimala | 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്
ജി. സുകുമാരൻ നായർ
  • News18
  • Last Updated: November 4, 2020, 8:05 PM IST
  • Share this:
കോട്ടയം: ഒരു ദിവസം ആയിരം ഭക്തർക്ക് മാത്രം ശബരിമല ദർശനം എന്ന് നിജപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെയാണ് നായർ സർവീസ് സൊസൈറ്റി രംഗത്തെത്തിയത്. നിയന്ത്രണം അനാവശ്യമാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് ആണെങ്കിൽ എന്തിനാണ് ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം എന്ന് സുകുമാരൻ നായർ ചോദിക്കുന്നു.

സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്നത് ശരിയായ നടപടിയല്ല. നെയ്യഭിഷേകം ഉൾപ്പെടെ വഴിപാടുകൾ തടയുന്നത് ഭക്തരോട് ഉള്ള വിവേചനം ആണെന്നും എൻ എസ് എസ് ആരോപിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ വരുമാനമാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ആയിരത്തിൽപരം ക്ഷേത്രങ്ങളെയും ആറായിരത്തിൽപരം ജീവനക്കാരെയും നിലനിർത്തുന്നത്. യുവതി പ്രവേശനത്തിന്റെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മുൻ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടനം താറുമാറാക്കുകയായിരുന്നു.

അതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. അതിൽ നിന്ന് കരകയറുവാൻ ബോർഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

You may also like:'ഈ കളിയൊന്നും കേരളത്തോടു വേണ്ട; ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ് ': ധനമന്ത്രി തോമസ് ഐസക്ക് [NEWS]Silambarasan Simbu video | പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം [NEWS] 'എന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുന്നു'; നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു‍ [NEWS]

അതിനു പുറമേയാണ് ഇപ്പോൾ ഉള്ള നിയന്ത്രണം. പമ്പയിൽ കുളിച്ച് ശുദ്ധിയോടെ മലകയറി അയ്യപ്പ ദർശനത്തിനു ശേഷം നെയ്യഭിഷേകം നടത്തുക എന്നുള്ളത് ആചാരപരമായും വിശ്വാസപരമായും ഏതു ഭക്തനും ആഗ്രഹിക്കുന്നതാണ്. നെയ്യഭിഷേകം ചെയ്തില്ലെങ്കിൽ തീർത്ഥാടനം പൂർത്തിയായതായി ഒരു അയ്യപ്പ ഭക്തനും കരുതാനാവില്ല. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന രീതിയിൽ ആകണം തീർത്ഥാടനം എന്ന് ബന്ധപ്പെട്ടവർ ഉറപ്പു വരുത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.

സംവരണ വിഷയത്തിന് പുറമേ ശബരിമലയും

സാമ്പത്തിക സംവരണ വിഷയത്തിൽ സർക്കാരിനെതിരെയും പി എസ് സിക്ക് എതിരെയും എൻഎസ്എസ് രംഗത്തു വന്നിരുന്നു. അതിനു പുറമേയാണ് ശബരിമലയിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെ എൻഎസ്എസ് കടുത്ത വിമർശനം ഉന്നയിക്കുന്നത്. സാമ്പത്തിക സംവരണത്തിന് എൻഎസ്എസ് സർക്കാരിന് അനുകൂല നിലപാട് എടുക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എൻഎസ്എസ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

ജാതി സംവരണ മാതൃകയിൽ ഒഴിവുകൾ വന്നാൽ ഉദ്യോഗാർത്ഥികൾക്കായി കാത്തിരിക്കണമെന്നും എൻഎസ്എസ് അഭിപ്രായപ്പെട്ടിരുന്നു. പി എസ് സിക്ക് എതിരെയും എൻ എസ് എസ് കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സാമ്പത്തിക സംവരണം അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്നായിരുന്നു എൻ എസ് എസ് ആരോപണം. മുന്നോക്ക വിഭാഗത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.സുപ്രീംകോടതി വിധിയിൽ ലംഘിച്ചു കൊണ്ടാണ് പി എസ് സി മുൻകാല പ്രാബല്യം നൽകാതെ തീരുമാനമെടുത്തത്. കെ എ എസ് അടക്കമുള്ള നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഒഴിവാക്കാനാണ് ശ്രമം നടന്നതെന്നും എൻ എസ് എസ് ആരോപിച്ചിരുന്നു. ഏതായാലും ശബരിമല വിഷയത്തിൽ കൂടി എൻ എസ് എസ് നിലപാട് എടുത്തതോടെ സർക്കാരിന്റെ ഇനിയുള്ള നീക്കം നിർണായകമാണ്. യുവതി പ്രവേശന വിവാദത്തിൽ സർക്കാരും എൻ എസ് എസും കടുത്ത ഭിന്നതയിൽ ആയിരുന്നു. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കെ എൻ എസ് എസിനെ അനുനയിപ്പിക്കാൻ സർക്കാർ നീക്കം നടത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Published by: Joys Joy
First published: November 4, 2020, 8:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories