യു ഡി എഫ് സ്ഥാനാർഥി ടോണി ചമ്മണിക്കായി ഇറങ്ങാനും അദ്ദേഹത്തിന് കാരണം പറയാനുണ്ട്. സിറ്റിങ് എം എല്‍ എ കൂടിയായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ജെ മാക്‌സി മട്ടാഞ്ചേരിയെ അവഗണിച്ചതിനാലാണ് യു ഡി എഫിനായി പ്രചാരണത്തിന് ഇറങ്ങിയതെന്ന് ടി കെ അഷ്‌റഫ് പറഞ്ഞു. പ്രദേശത്തെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുന്നത്. കൊച്ചി കോര്‍പറേഷനില്‍ എല്‍ ഡി എഫിനുള്ള പിന്തുണ തല്‍ക്കാലം തുടരും. മാറ്റം വേണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോര്‍പറേഷനിലെ രണ്ടാം ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി കെ അഷ്‌റഫ് മത്സരിച്ച് വിജയിച്ചത്. കോര്‍പറേഷനില്‍ എല്‍ ഡി എഫിനും യു ഡി എഫിനും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ അഷ്‌റഫ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. നിലവില്‍ അഷ്‌റഫ് പിന്തുണ പിന്‍വലിച്ചാലും ഭരണം നിലനിര്‍ത്താനുള്ളത്ര സ്വതന്ത്രരുടെ പിന്തുണ എല്‍ ഡി എഫിനുണ്ട്. എന്നാല്‍, പ്രതിപക്ഷവുമായുള്ള സീറ്റ് വ്യത്യാസം കുറയുന്നത് ഭാവിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയേറ്റുമെന്നതാണ് എല്‍ ഡി എഫിനെ ആശങ്കപ്പെടുത്തുന്നത്.
പാർട്ടി തന്നോട് അനീതി കാണിച്ചുവെന്നും അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അന്ന് ടി കെ അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടി കെ അഷ്‌റഫ് വിജയിച്ചത്. മട്ടാഞ്ചേരിയിൽ വലിയ ജനസ്വാധീനമാണ് അഷ്റഫിനുള്ളത്. അദ്ദേഹത്തിന്റെ പിന്തുണ യു ഡി എഫിനെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്.