TRENDING:

Kannur | പശുവിന് പേ പിടിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു; കുത്തിവെപ്പ് നല്‍കി കൊന്നു

Last Updated:

ബീച്ചില്‍ അലഞ്ഞുതിരിയുകയായിരുന്ന പശു പൊടുന്നനെയാണ് പരാക്രമം കാട്ടിത്തുടങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പശുവിന്റെ പരാക്രമം. ബീച്ചില്‍ അലഞ്ഞുതിരിയുകയായിരുന്ന പശു പൊടുന്നനെയാണ് പരാക്രമം കാട്ടിത്തുടങ്ങിയത്. പശുവിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ബീച്ചില്‍ ഏറെ ജനത്തിരക്കുള്ള സമയമായിരുന്നു ഇത്.
advertisement

വിവിധ സ്ഥലങ്ങളിലുള്ളവരായതിനാല്‍ ആര്‍ക്കൊക്കെയാണ് കുത്തേറ്റതെന്ന് വ്യക്തമായിട്ടില്ല. പശുവിന്റെ പരാക്രമം കണ്ട് ബീച്ചില്‍ സുരക്ഷാചുമതലയുള്ള ജീവനക്കാരന്‍ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. തുടര്‍ന്ന് പയ്യമ്പലത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ആരെയും ബീച്ചിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി.

പോലീസ് കണ്‍ട്രോള്‍ റൂമിലെ രണ്ട് വാഹനങ്ങളും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരും സ്ഥലത്തെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് പശുവിനെ മയക്കുമരുന്ന് കുത്തിവെച്ച് മെരുക്കിയത്.

Also Read-Food Poison | തിരുവനന്തപുരം ഉച്ചക്കട സ്കൂളിലും 31 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദേശം

advertisement

പേയിളകിയെന്ന് സ്ഥിരീകരിച്ച പശുവിനെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കുത്തിവെപ്പ് നല്‍കി കൊന്നു. പശുവിന്റെ ഉടമയാരെന്ന് കണ്ടെത്താനായിട്ടില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികളും നായ്ക്കളും പയ്യാമ്പലത്തെ പതിവുകാഴ്ചയാണ്.

Jackfruit | പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി; മൂന്നാം ദിനം പ്രത്യക്ഷപ്പെട്ടത് വരിക്കച്ചക്ക!

ഇടുക്കി: പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി മൂന്നാം ദിവസം പ്ലാവിൻചുവട്ടിൽ വരിക്കച്ചക്ക പ്രത്യക്ഷപ്പെട്ടു. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ മേരികുളത്തിന് സീപമാണ് കൂഴച്ചക്ക മൂന്നു ദിവസം കൊണ്ട് വരിക്കച്ചക്കയായി മാറിയത്. ഈ പ്രദേശത്തെ പ്ലാവുകളിൽ ഈ സീസണിൽ ആദ്യം ചക്ക ഉണ്ടായ വീട്ടുകാർക്കാണ് വേറിട്ട അനുഭവമുണ്ടായത്. വീട്ടുകാരും സമീപവാസികളും ഏറെ പ്രതീക്ഷയോടെയാണ് ചക്ക പാകമായി വരുന്നത് നോക്കിയിരുന്നത്. എന്നാൽ പൊടുന്നനെ ഒരു ദിവസം രാവിലെ ചക്ക അപ്രത്യക്ഷമായത് വീട്ടുകാരെയും അയൽവാസികളെയും അമ്പരപ്പിലാക്കി. ആശിച്ചുമോഹിച്ച് കാത്തിരുന്ന ചക്ക നഷ്ടമായതിന്‍റെ നിരാശയിലായിരുന്നു എല്ലാവരും.

advertisement

ചക്ക മോഷ്ടിച്ചയാളെ കണ്ടെത്തുന്നതിനായി പ്രദേശവാസികൾ ചേർന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തി മൂന്നാംദിനം പ്ലാവിന്‍റെ ചുവട്ടിൽ ഒരു ചക്ക പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ അന്വേഷണം ആരംഭിച്ചതോടെ ചക്ക മോഷ്ടിച്ചയാൾ അത് തിരികെ കൊണ്ടുവെച്ചതാണെന്ന് വീട്ടുകാർക്ക് ബോധ്യമായി.

Also Read-Suicide | മക്കളെ പുഴയിലെറിഞ്ഞ ശേഷം പാലത്തിൽനിന്ന് ചാടി പിതാവ് ജീവനൊടുക്കി; മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തു

എന്നാൽ അത്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. പ്ലാവിൻചുവട്ടിൽനിന്ന് ലഭിച്ച ചക്ക മുറിച്ചപ്പോൾ അത് വരിക്കച്ചക്കയായിരുന്നു. കൂഴച്ചക്ക എങ്ങനെ വരിക്കയായി മാറിയെന്നതാണ് വീട്ടുകാരെയും പ്രദേശവാസികളെയും കുഴയ്ക്കുന്നത്. ഏതായാലും കൂഴച്ചക്ക എടുത്ത് വരിക്കച്ചക്ക തിരികെ തന്ന മോഷ്ടാവിന് നന്ദി പറയുകയാണ് വീട്ടുകാർ. ലഭിച്ച ചക്ക മുറിച്ച് അയൽക്കാർക്കെല്ലാം നൽകിയാണ് വീട്ടുകാർ സന്തോഷം പങ്കിട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kannur | പശുവിന് പേ പിടിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു; കുത്തിവെപ്പ് നല്‍കി കൊന്നു
Open in App
Home
Video
Impact Shorts
Web Stories