• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | മക്കളെ പുഴയിലെറിഞ്ഞ ശേഷം പാലത്തിൽനിന്ന് ചാടി പിതാവ് ജീവനൊടുക്കി; മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തു

Suicide | മക്കളെ പുഴയിലെറിഞ്ഞ ശേഷം പാലത്തിൽനിന്ന് ചാടി പിതാവ് ജീവനൊടുക്കി; മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തു

ആലുവ പാലത്തിന്‍റെ നടപ്പാലത്തിലേക്ക് കയറിയ ശേഷം ഉല്ലാസ് ഹരിഹരന്‍ ആദ്യം മകനെ പുഴയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് മകളായ കൃഷ്ണപ്രിയയെ പുഴയിലേക്ക് എറിയാന്‍ ശ്രമിക്കവെ കുട്ടി കുതറിയെങ്കിലും ബലമായി ചേര്‍ത്തുപിടിച്ച്‌ പുഴയിലേക്ക് ചാടുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കൊച്ചി: മക്കളെ ആലുവ പുഴയിലേക്ക് എറിഞ്ഞ് പിതാവ് പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട് പറമ്ബ് വീട്ടില്‍ ഉല്ലാസ് ഹരിഹരന്‍ (ബേബി), മക്കളായ കൃഷ്ണപ്രിയ (പ്ലസ് ടു), ഏകനാഥ് (ഏഴാം ക്ലാസ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മക്കളെ പുഴയിലേക്ക് എറിഞ്ഞ ശേഷം പിതാവ് പാലത്തിൽനിന്ന് ചാടുന്നത് കണ്ടവർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ 15 മിനിറ്റിനു ശേഷം മക്കളുടെ മൃതദേഹം കണ്ടെത്തി. ഉല്ലാസ് ഹരിഹരന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെ 6.30 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് സെസിലെ ജീവനക്കാരിയായ രാജിയാണ് ഉല്ലാസിന്‍റെ ഭാര്യ.

ആലുവ പാലത്തിന്‍റെ നടപ്പാലത്തിലേക്ക് കയറിയ ശേഷം ഉല്ലാസ് ഹരിഹരന്‍ ആദ്യം മകനെ പുഴയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് മകളായ കൃഷ്ണപ്രിയയെ പുഴയിലേക്ക് എറിയാന്‍ ശ്രമിക്കവെ കുട്ടി കുതറിയെങ്കിലും ബലമായി ചേര്‍ത്തുപിടിച്ച്‌ പുഴയിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിവായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇടപ്പള്ളി പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഭർത്താവ് മക്കളെയും കൂട്ടി വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് രാജി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പൊലീസുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ജോലിസമ്മർദ്ദം കാരണമെന്ന് ബന്ധുക്കൾ

ആലപ്പുഴ: പോലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്റ്റേഷനിലെ സി പി ഒ അനീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ്, ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. ഇതിനുശേഷം മുകള്‍നിലയിലെ മുറിയിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അമ്മ മുറിയിലെത്തി നോക്കിയപ്പോഴാണ് അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച്‌ അനീഷ് നേരത്തെ പറഞ്ഞിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിന് അയച്ചു.

ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കാസര്‍ഗോഡ്: ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത ,ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയിലാണ് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെര്‍ള കണടിക്കാന സര്‍പ്പമലയിലെ വസന്ത , ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് വര്‍ഷം മുമ്പാണ് ഒരേ സമുദായത്തില്‍പ്പെട്ട ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നത്.

Also read- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

വെള്ളിയാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഇവരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് രാത്രി സമീപവാസികള്‍ തിരച്ചില്‍ നടത്തിയതോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിദഗ്ധപോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
Published by:Anuraj GR
First published: