മന്ത്രി ജലീൽ രാജിവയ്‌ക്കേണ്ട. ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസക്‌തമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ആറ് മാസമായി ഒരു പുരോഗതിയുമുണ്ടായിട്ടില്ല. അതിൽ രാഷ്ട്രീയമുണ്ട്. 19 മന്ത്രിമാരെയും ചോദ്യം ചെയ്‌താൽ മന്ത്രിസഭ രാജിവയ്‌ക്കണോ? സ്വർണക്കേസ് അന്വേഷണത്തിനായി വിദേശത്തേക്ക് പോയ കേന്ദ്ര ഏജൻസിക്ക് ഫ്‌ളൈറ്റ് ചാർജ് പോയത് മാത്രമാണ് മിച്ചം. ഈ അന്വേഷണം മേയ് മാസത്തിൽ ഇലക്ഷൻ വരെ തുടരുമെന്നും കാനം പറഞ്ഞു.
advertisement
ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന പരിപാടിയിൽ നിന്ന് സിപിഐയെ ഒഴിവാക്കിയത് ഔചിത്യത്തിന്റെ പ്രശ്നമാണ്. അതൊരു രാഷ്ട്രീയ പ്രശ്നമല്ല. ആ സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പ്രതിഷേധിച്ചിട്ടുമുണ്ടെന്നും കാനം കൂട്ടിച്ചേർത്തു. .
നേരത്തെയും മന്ത്രി ജലീലിന് പിന്തുണയുമായി കാനം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസി ചോദ്യം ചെയ്തെന്നു കരുതി രാജി വയ്ക്കാനാണെങ്കിൽ എൻ.ഐ.എ വിചാരിച്ചാൽ കേരളത്തിലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കേണ്ടി വരുമല്ലോയെന്നാണ് കാനം അന്നു പറഞ്ഞത്.
