തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെഎൻഐഎ ചോദ്യം ചെയ്ത സംഭവത്തില്‍ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പരാതികള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത തേടും. അത് സ്വാഭാവികമാണ്. എന്നാൽ തെറ്റുചെയ്തെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖുറാന് വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിട്ടില്ല. സക്കാത്ത് വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഖുറാന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലീലിനെയാണ് യുഎഇ കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെട്ടത്. ഇക്കാരണത്താല്‍ കോണ്‍ഗ്രസും ബിജെപിയുമെല്ലാം അദ്ദേഹത്തിനെതിരെ പരാതി കൊടുത്തതാണ് അന്വേഷണത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അറിയാനാണ് എന്‍ഐഎ വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്തത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് കെടി ജലീലിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്തത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.