സിഎംപി പ്രതിനിധിയായി വിജയിച്ച ചവറ വിജയന്‍പിള്ള ഇനി സിപിഎം എംഎല്‍എ ആയാവും അറിയപ്പെടുക. ലയനത്തോടെ ചവറ നിയമസഭാ സീറ്റും സിപിഎമ്മിന് സ്വന്തമാവും. നിയമസഭയിലെ സിപിഎം പ്രാതിനിധ്യം 58ല്‍ നിന്നും 59 ആയി ഉയരും. ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സിഎംപി സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചത്. 1986ല്‍ സ്ഥാപിച്ച സിഎംപി എംവി രാഘവന്റെ മരണശേഷം രണ്ടായി പിളര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗം ഇടതുപക്ഷത്തോടൊപ്പവും സിപി ജോണ്‍ വിഭാഗം യുഡിഎഫിനൊപ്പവുമായിരുന്നു. ഇടതുപക്ഷത്തോടൊപ്പമുള്ള സിഎംപിയാണ് സിപിഎമ്മില്‍ ലയിക്കുന്നത്.
advertisement
ഇടതു മുന്നണിയുമായി പുറത്തുനിന്നു സഹകരിച്ചിരുന്ന നാലു കക്ഷികളെ ഇടതുമുന്നണിയിൽ എടുത്തതിന് പിന്നാലെയാണ് ആ പട്ടികയിലുണ്ടായിരുന്ന സിഎംപിയുടെ ലയനം. ഒരു വർഷത്തോളമായി ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് തത്വത്തിൽ അംഗീകരിച്ചെങ്കിലും പാർട്ടിക്കകത്തെ ഭിന്നതകൾ തടസ്സമായി. ഒരു വിഭാഗം ഇപ്പോഴും ലയനത്തിന് എതിരാണ്.
