വെള്ളം കിട്ടാതെ പൊറുതി മുട്ടി കർഷകർ: നെൽ കതിരിന് ശേഷക്രിയ നടത്തി പ്രതിഷേധം
Last Updated:
പാലക്കാട് ചുണ്ണാമ്പ്തറയിലെ ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു നെൽകതിരിന് പ്രതീകാത്മകമായി മരണാനന്തര ചടങ്ങുകൾ നടത്തി കർഷകർ പ്രതിഷേധിച്ചത്
പാലക്കാട്: ജില്ലയിലെ ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിൽ നെൽ കതിരിന് ശേഷക്രിയ നടത്തി കർഷകരുടെ പ്രതിഷേധം. മലമ്പുഴ ഡാമിൽ നിന്നും കർഷകർക്ക് വെള്ളം നൽകാതെ കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്ക് വെള്ളം കൊണ്ടു പോകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പാലക്കാട്ടെ നെൽകർഷകർ വേറിട്ട സമരം നടത്തിയത്.

പാലക്കാട് ചുണ്ണാമ്പ്തറയിലെ ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു നെൽകതിരിന് പ്രതീകാത്മകമായി മരണാനന്തര ചടങ്ങുകൾ നടത്തി കർഷകർ പ്രതിഷേധിച്ചത്..കഞ്ചിക്കോട് വ്യവസായ പാർക്കിലേക്ക് വെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമിൽ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം നൽകുന്നത് കുറച്ചിരുന്നു. ഈ നീക്കത്തോടെ കർഷകരുടെ കാർഷിക ആവശ്യങ്ങ്ൾക്കുള്ള വെള്ളമാണ് നഷ്ടമായത്.
advertisement
പാടശേഖരങ്ങളിലേക്ക് കൂടുതൽ ദിവസം വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. വ്യവസായത്തിന് നൽകുന്ന വെള്ളത്തിന്റെ കണക്ക് പുറത്ത് വിടണമെന്നും ഇവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മലമ്പുഴ ഡാമിൽ നിന്നും കിൻഫ്ര പാർക്കിലേക്കുള്ള പൈപ്പ് ലൈൻ പദ്ധതി നടപ്പിലാവുന്നതോടെ, ജലസേചനത്തിനാവശ്യമായ വെള്ളം കിട്ടാതെ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും ഇവർ പറയുന്നു. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2019 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളം കിട്ടാതെ പൊറുതി മുട്ടി കർഷകർ: നെൽ കതിരിന് ശേഷക്രിയ നടത്തി പ്രതിഷേധം


