പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിക്കുന്നതിനെതിരേ പി ജയരാജന്‍ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പ്രതികരിച്ചു. പി.ശശിയുടെ നിയമനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്. മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണ്. പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
advertisement
'പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ഉണ്ടായേക്കാം. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടണ്ടേ ആളാണെന്നത് തെറ്റായ ധാരണയാണ്. തെറ്റ് പറ്റാത്തവരായി ആരുമില്ല മനുഷ്യരായി. പൊതുപ്രവര്‍ത്തനത്തിനിടെ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. അത് പരിഹരിക്കാനും ഇനി ആവര്‍ത്തിക്കാതിരിക്കാനുമാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്'- പി ജയരാജൻ പ്രതികരിച്ചു.
പി ശശിയുടെ നിയമനത്തിനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു എന്നായിരുന്നു മാധ്യമ വാർത്തകൾ. പി ശശിക്ക് നിയമനം നല്‍കുന്നത് എന്തിന്റെ പേരിലാണെന്നതു വിശദീകരിക്കണം എന്നും സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനസമിതി യോഗത്തില്‍ പി ജയരാജൻ തുറന്നടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Also Read- ഭരണം; പാർട്ടി; മുന്നണി; പ്രതിപക്ഷം; രാഷ്ട്രീയ താക്കോൽ സ്ഥാനങ്ങൾ കണ്ണൂരിന്
ദേശാഭിമാനി പത്രാധിപരായി കോടിയേരിക്ക് പകരം പുത്തലത്ത് ദിനേശനെയും സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിരുന്നു. ടി എം തോമസ് ഐസക്കാണ് ചിന്തയുടെ പുതിയ പത്രാധിപര്‍. സി പി നാരായണന് പകരമാണ് തോമസ് ഐസക് ചിന്തയുടെ തലപ്പത്തെത്തുന്നത്. ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനറാക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിനും സിപിഎം സംസ്ഥാന സമിതി അംഗീകാരം നല്‍കി.
