TRENDING:

CPM | തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിരക്കളി; പങ്കെടുത്തത് നൂറിലേറെ ആളുകള്‍

Last Updated:

കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: തിരുവനന്തപുരത്തെ മെഗാ തിരുവാതിരക്കളിയ്ക്ക് പിന്നാലെ തൃശൂരില്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും തിരുവാതിര സംഘടിപ്പിച്ച് സിപിഎം. തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനില്‍കുമാര്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ടി.പരമേശ്വരന്‍ എന്നിവരാണു നേതൃത്വം.
advertisement

പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാര്‍ട്ടിതന്നെ സമ്മതിച്ചതിന് പിന്നാലെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം.

Also Read-Covid in CPM Conference | സിപിഎം ജില്ലാ സമ്മേളനത്തിലെ മൂന്ന് പ്രതിനിധികൾക്ക് കോവിഡ്; സമ്മേളനസ്ഥലം അടച്ചുപൂട്ടണമെന്ന് കോൺഗ്രസ്

21 മുതല്‍ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം. അതേസമയം തിരുവാതിരക്കളി പോലെ ആളുകള്‍ കൂടുന്ന പരിപാടികള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ നേതൃത്വം അറിയിച്ചു.

advertisement

Also Read-CPM | എ വി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തുടരും; പത്ത് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ

പി.ബി. അംഗം എം.എ. ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിച്ചത്. കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്രയും സംസ്‌കാരവും നടക്കുന്ന ദിവസം പി.ബി. അംഗത്തിന്റെ സാന്നിധ്യത്തില്‍ മെഗാ തിരുവാതിരക്കളി നടത്തിയതിലും പാര്‍ട്ടി കൂട്ടായ്മകള്‍ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Also Read-Covid 19 | കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ മത ചടങ്ങള്‍ക്കും ബാധകമാക്കി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'മെഗാ തിരുവാതിര'നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തിരുന്നു. അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM | തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിരക്കളി; പങ്കെടുത്തത് നൂറിലേറെ ആളുകള്‍
Open in App
Home
Video
Impact Shorts
Web Stories