നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | എ വി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തുടരും; പത്ത് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ

  CPM | എ വി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തുടരും; പത്ത് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ

  38 അംഗ കമ്മിറ്റിയേയും 10 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പത്ത് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പെടുന്നതാണ് ജില്ലാ കമ്മിറ്റി

  AV-Russel

  AV-Russel

  • Share this:
   കോട്ടയം: സിപിഎം (CPM) കോട്ടയം (Kottayam) ജില്ലാ സെക്രട്ടറിയായി എ വി റസൽ തുടരും. ജില്ലാസെക്രട്ടറിയിരുന്ന വി എന്‍ വാസവന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് റസല്‍ ജില്ലാ സെക്രട്ടറിയായത്. ജില്ലാ സമ്മേളനത്തിൽ അദ്ദേഹം തുടരാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. 1981 ല്‍ പാര്‍ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസൽ അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ പ്രവർത്തകസമിതി അംഗമാണ് റസൽ. 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 - 05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്‍്റാണ്.

   38 അംഗ കമ്മിറ്റിയേയും 10 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പത്ത് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പെടുന്നതാണ് ജില്ലാ കമ്മിറ്റി. കെ ശെല്‍വരാജ്‌, വി ജി ലാല്‍, സജേഷ്‌ ശശി, കെ ആര്‍ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാര്‍ . കെ അരുണന്‍, സി എന്‍ സത്യനേശന്‍ എന്നിവര്‍ പുതുമുഖങ്ങളാണ്. കൃഷ്ണകുമാരി രാജശേഖരന്‍, രമാ മോഹന്‍, തങ്കമ്മ ജോര്‍ജ്‌ കുട്ടി, കെ വി ബിന്ദു എന്നിവരാണ്‌ വനിതാ അംഗങ്ങള്‍.

   ജില്ലാ കമ്മിറ്റി അം​ഗങ്ങള്‍:

   എ വി റസല്‍ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാര്‍ , സി ജെ ജോസഫ് , ടി ആര്‍ രഘുനാഥന്‍, കെ എം രാധാകൃഷ്ണന്‍ , ലാലിച്ചന്‍ ജോര്‍ജ് , കെ അനില്‍കുമാര്‍ , എം കെ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍ , പി വി സുനില്‍, ജോയ്‌ ജോര്‍ജ്‌, റജി സഖറിയ, എം എസ്‌ സാനു, പി ഷാനവാസ്‌, രമാ മോഹന്‍, വി ജയപ്രകാശ്‌, കെ രാജേഷ്‌, ഗിരീഷ്‌ എസ്‌ നായര്‍, പി എന്‍ ബിനു, തങ്കമ്മ ജോര്‍ജ്‌ കുട്ടി, ജെയക്‌ സി തോമസ്‌, കെ എന്‍ വേണുഗോപാല്‍, കെ സി ജോസഫ്‌, ബി ആനന്ദകുട്ടന്‍, എം പി ജയപ്രകാശ്‌, ഇ എസ്‌ ബിജു, ടി സി മാത്തുക്കുട്ടി, കെ ശെല്‍വരാജ്‌, വി ജി ലാല്‍, സജേഷ്‌ ശശി, കെ ആര്‍ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാര്‍ . കെ അരുണന്‍, സി എന്‍ സത്യനേശന്‍

   Also Read- CPM ജില്ലാ സമ്മേളനത്തിനും കോവിഡ് നിയന്ത്രണങ്ങൾ ബാധകം: തിരുവനന്തപുരം ജില്ലാ കളക്ടർ

   ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങള്‍:

   എ വി റസല്‍ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാര്‍ , സി ജെ ജോസഫ് ,ടി ആര്‍ രഘുനാഥന്‍ , കെ എം രാധാകൃഷ്ണന്‍ , ലാലിച്ചന്‍ ജോര്‍ജ്, കെ അനില്‍കമാര്‍, കൃഷ്ണകുമാരി രാജശേഖരന്‍, റജി സഖറിയ
   Published by:Anuraj GR
   First published: