നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid in CPM Conference | സിപിഎം ജില്ലാ സമ്മേളനത്തിലെ മൂന്ന് പ്രതിനിധികൾക്ക് കോവിഡ്; സമ്മേളനസ്ഥലം അടച്ചുപൂട്ടണമെന്ന് കോൺഗ്രസ്

  Covid in CPM Conference | സിപിഎം ജില്ലാ സമ്മേളനത്തിലെ മൂന്ന് പ്രതിനിധികൾക്ക് കോവിഡ്; സമ്മേളനസ്ഥലം അടച്ചുപൂട്ടണമെന്ന് കോൺഗ്രസ്

  സി പി എം സമ്മേളന പ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി

  ഐ ബി സതീഷ് എംഎൽഎ

  ഐ ബി സതീഷ് എംഎൽഎ

  • Share this:
   തിരുവനന്തപുരം: സി. പി. എം (CPM) തിരുവനന്തപുരം (Thiruvananthapuram) ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മൂന്ന് പ്രതിനിധികള്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. കാട്ടാക്കട എം. എല്‍. എ ഐ. ബി. സതീഷ്, ജില്ലാ കമ്മിറ്റിയംഗം ഇ. ജി. മോഹനന്‍, നെയ്യാറ്റിന്‍കര നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ. ഷിബു എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ​ഇതിൽ മോഹനന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല എന്ന് സി. പി. എം നേതൃത്വം വ്യക്തമാക്കി. ഐ. ബി. സതീഷ് ജില്ലാ സമ്മേളനത്തില്‍ വെള്ളിയാഴ്ച മുഴുവന്‍ സമയം പങ്കെടുത്തിട്ടുണ്ട്. ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഐ ബി സതീഷിന് കോവിഡ് സ്ഥിരീകരിച്ചത്. ഐ ബി സതീഷിന് ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്. കെ. കെ. ഷിബു ആദ്യ ദിവസം സമ്മേളനത്തില്‍ പ​ങ്കെടുത്തിരുന്നു.

   അതേസമയം സി പി എം സമ്മേളന പ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടി എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഡി. സി. സി വൈസ് പ്രസിഡന്റ് എം. മുനീര്‍ കലക്ടര്‍ക്ക് പരാതി നല്‍കി.

   തിരുവനന്തപുരത്ത് പൊതുപരിപാടികൾക്ക് വിലക്ക്; കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി

   തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ കൂടുതൽ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏർപ്പെടുത്തി. ജില്ലയിൽ പൊതുപരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി. നേരത്തെ നിശ്ചയിച്ച പരിപാടികൾ ആണെങ്കിലും മാറ്റി വയ്ക്കണമെന്ന് കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ കൂ​ട്ടം കൂ​ട​ലു​ക​ള്‍ ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു. മൂന്ന് ദിവസത്തെ ടിപിആർ 30 ന് മുകളിലായതിനാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

   Also Read-  C P M ജില്ലാ സമ്മേളനത്തിനും കോവിഡ് നിയന്ത്രണങ്ങൾ ബാധകം: തിരുവനന്തപുരം ജില്ലാ കളക്ടർ

   വി​വാ​ഹം, മ​ര​ണം എ​ന്നി​വ​യ്ക്ക് 50 പേ​രി​ല്‍ താ​ഴെ മാ​ത്രം ആ​ളു​ക​ളെ പ​ങ്കെ​ടു​ക്കാ​വു. മാ​ളു​ക​ളി​ല്‍ 25 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ ഒ​രാ​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു എ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ത​ല പ​രി​പാ​ടി​ക​ളും യോ​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​ക്കാ​നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

   കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, അർദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. ജില്ലയില്‍ ഇന്നലെ 3556 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

   തിരുവനന്തപുരം ജില്ലയിൽ പുതിയതായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സിപിഎം (CPM) ജില്ലാ സമ്മേളനത്തിനും ബാധകമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം ജില്ലാ സമ്മേളനങ്ങളിലെ ആൾക്കൂട്ടം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളിലെ ആൾക്കൂട്ടം സംബന്ധിച്ച വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ സിപിഎം ജില്ലാ സമ്മേളത്തിനും ബാധകമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
   Published by:Anuraj GR
   First published: