Also Read- മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം; ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ്
‘ആരൊക്കെ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ അവരെയെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഇന്നലെ മാധ്യമങ്ങള്‍ ഈ നിലപാടാണ് സ്വീകരിച്ചത്. ആ നിലപാട് സ്വീകരിച്ച സര്‍ക്കാരിന് പിന്തുണകൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എസ്എഫ്ഐ വിരുദ്ധ ക്യാംപയിന്‍ നടത്താന്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാല്‍ മുമ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ? ഇനിയും ഉള്‍പ്പെടുന്ന നിലയാണ് ഉണ്ടാവുക, സംശയം വേണ്ട’, സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
advertisement
Also Read- ‘വിദ്യ എവിടെയെന്ന് സൂചനയില്ല; വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ല’; അഗളി പൊലീസ്
കേന്ദ്രസര്‍ക്കാരിന്റെ മാധ്യമങ്ങള്‍ക്കെതിരേയുള്ള നടപടികളുമായി കേസിനെ താരതമ്യംചെയ്യേണ്ട. അതിന് ഇതുമായി യാതൊരു ബന്ധവുമില്ല. എഫ്ഐആറില്‍ പറയുന്ന കാര്യങ്ങളൊന്നും നോക്കണ്ട. അന്വേഷണത്തിന്റെ ഭാഗമായി എഫ്ഐആര്‍ മാത്രമല്ല ഉള്ളത്. കേസിന്റെ മെറിറ്റിലേക്ക് താന്‍ പോകുന്നേയില്ല. കേസ് എന്ത് എന്നുള്ളതല്ല, ഗൂഢാലോചനക്കാരെ ഫലപ്രദമായി കൈകാര്യംചെയ്യാന്‍, നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും എം വി ഗോവിനന്ദന്‍ പറഞ്ഞു.