'വിദ്യ എവിടെയെന്ന് സൂചനയില്ല; വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ല'; അഗളി പൊലീസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കേസ് രജിസ്റ്റര്‍ ചെയ്തു നാലുദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല.
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവും തൃക്കരിപ്പൂര്‍ സ്വദേശിനിയുമായ കെ.വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അഗളി പൊലീസാണ് പരിശോധന നടത്തിയത്. പൂട്ടിയിട്ട നിലയിലായിരുന്ന വീട് ബന്ധുവാണ് തുറന്നുകൊടുത്തത്.
തെളിവുകൾ തേടിയാണ് എത്തിയത് എന്നും വിദ്യ ഒളിവിൽ ആണെന്നും പോലീസ് പറഞ്ഞു. കോടതി അനുമതിയോടെയാണ് വീട്ടിൽ പരിശോധനയ്ക്കെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
വ്യക്തമാക്കി. വിദ്യയുടെ അയൽവാസികളിൽ നിന്നും
പൊലീസ് വിവരങ്ങൾ തേടി.
വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും അഗളി പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു നാലുദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ അറിയാനാകൂ.
advertisement
ഇതിനിടയിൽ കരിന്തളം ഗവ കോളേജിൽ ഹാജരാക്കിയ രണ്ടുവർഷത്തെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിനോടൊപ്പം വ്യാജ സത്യവാങ്മൂലവും സമർപ്പിച്ചതായി നീലേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ഉൾപ്പടെ നീലേശ്വരം പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 10, 2023 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിദ്യ എവിടെയെന്ന് സൂചനയില്ല; വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ല'; അഗളി പൊലീസ്