TRENDING:

അറബികടലിൽ 'ഗതി' മാറി; പിന്നാലെ  ബംഗാൾ ഉൾക്കടലിൽ 'നിവാർ' ചുഴലിക്കാറ്റ്

Last Updated:

കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
niതിരുവനന്തപുരം: അറബികടലിൽ രൂപപ്പെട്ട ന്യുനമർദ്ദം 'ഗതി' ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൽക്കടലിലും ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. ചൊവ്വാഴ്ചയോടെ പുതിയ ചുഴലിക്കാറ്റ് ' നിവാർ ' രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇറാനാണ് ചുഴലിക്കാറ്റിന് 'നിവാർ ' എന്ന പേര് നിർദ്ദേശിച്ചത്. അറബിക്കടലിൽ രൂപപ്പെട്ട 'ഗതി ' ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇന്ത്യയായിരുന്നു.
advertisement

തമിഴ്നാട് -പുതുച്ചേരി ഭാഗത്തേക്ക്‌ നീങ്ങുന്ന ചുഴലിക്കാറ്റ് വളരെപ്പെട്ടന്ന് കരയിൽ പ്രവേശിക്കും. ബുധനാഴ്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ വർഷം ഇന്ത്യൻ തീരത്തിന് സമീപം രൂപ്പെടുന്ന നാലാമത്തെ ചുഴലിക്കാറ്റാകും ഇത്.

You may also like:പട്ടിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; മൂന്ന് വയസ്സുള്ള ലാബ്രഡോറിന്റെ ഡിഎൻഎ പരിശോധന

മെയ്‌ 16 ന് ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട 'ആംഫൻ ' , ജൂൺ 1 ന് അറബികടലിൽ രൂപപ്പെട്ട 'നിസർഗ്ഗ ' ശേഷം കഴിഞ്ഞ ദിവസം രൂപ്പെട്ട  'ഗതി ' എന്നീ ചുഴലിക്കാറ്റുകൾക്ക് പിന്നാലെയാണം 'നിവാർ ' എത്തുന്നത്. തമിഴ്നാട്-പുതുച്ചേരി സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്.

advertisement

ബുധനാഴ്ച ഉച്ചയോട് കൂടി ചുഴലിക്കാറ്റ് തീരത്ത് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. നാഗപ്പട്ടണം, തിരുവരുർ, കാരയ്ക്കൽ, പുതുച്ചേരി, പുതുക്കോട്ട, അറിയാലൂർ, തഞ്ചവൂർ, വില്ലുപുരം, ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

നെല്ലൂരിനും കാരൈക്കലിനും ഇടയിൽ താമസിക്കുന്ന ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണം. മുതൽ തമിഴ്നാട് തീരത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്. നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.

advertisement

ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. അറബിക്കടലിൽ രൂപം കൊണ്ട 'ഗതി' അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറയുന്നതായും സോമാലിയ തീരത്തേക്ക് അടുക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറബികടലിൽ 'ഗതി' മാറി; പിന്നാലെ  ബംഗാൾ ഉൾക്കടലിൽ 'നിവാർ' ചുഴലിക്കാറ്റ്
Open in App
Home
Video
Impact Shorts
Web Stories