പട്ടിയുടെ പേരിൽ രണ്ടു പേർ തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ഒടുവിൽ ഡിഎൻഎ പരിശോധന. മധ്യപ്രദേശിലാണ് വ്യത്യസ്തമായ തർക്കം നടന്നത്. ഒടുവിൽ പ്രശ്ന പരിഹാരത്തിന് പട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ പൊലീസ് നിർദേശം നൽകിയിരിക്കുകയാണ്.
മാധ്യമ പ്രവർത്തകനായ ശദാബ് ഖാൻ, എബിവിപി നേതാവായ കാർത്തിക് ശിവ് ഹരെ എന്നിവർ തമ്മിലാണ് പട്ടിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം ഉണ്ടായത്. തന്റെ വളർത്തു പട്ടിയായ കോകോ എന്ന് വിളിപ്പേരുള്ള ബ്ലാക്ക് ലാബ്രഡോറിനെ കാണാതായെന്നും കാർത്തിക് ശിവ് ഹരെ കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ശദാബ് ഖാന്റെ പരാതി.
മൂന്ന് മാസം മുമ്പ് പട്ടിയെ കാണാതായതായി ശദാബ് ഹോശങ്ക്ബാദ് പൊലീസിൽ പരാതിയും നൽകിയിരുന്നുവെന്ന് ഹോശങ്ക്ബാദ് പൊലീസ് സ്റ്റേഷനിലെ ഇൻ ചാർജുള്ള ഹേമന്ദ് ശ്രീവാസ്തവയെ അറിയിച്ചു. നവംബർ 18ന് തന്റെ പട്ടിയെ എബിവിപി നേതാവായ കാർത്തിക് ശിവ് ഹരെയുടെ വീട്ടിൽ കണ്ടതായി ശദാബ് അറിയിച്ചു. തുടർന്ന് പട്ടിയെ കൊണ്ടുപോയി.
നവംബർ 19 ന് പട്ടി തന്റേതാണെന്ന ആവശ്യവുമായി കാർത്തിക് പൊലീസിനെ സമീപിച്ചു. ടൈഗർ എന്നാണ് പട്ടിയുടെ പേരെന്നും ആഴ്ച്ചകൾക്ക് മുമ്പ് താൻ വാങ്ങിയതാണെന്നുമാണ് കാർത്തികിന്റെ അവകാശവാദം.
കോകോ എന്ന പേരിനോടും ടൈഗർ എന്ന പേരിനോടും പട്ടി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ കുഴപ്പത്തിലായ പൊലീസ് യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു. രണ്ടു പേരും പട്ടിയുടെ മുൻഗാമികൾ രണ്ട് സ്ഥലങ്ങളിലാണെന്നാണ് പറയുന്നത്. പഞ്ച്മാരിയിലാണെന്ന് ശദാബ് പറയുമ്പോൾ, ഇത്രസിയിലാണെന്ന് കാർത്തിക് അവകാശപ്പെടുന്നു.
You may also like:കോവിഡ് ബാധിച്ച് 'മരിച്ചയാൾ' ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തി; ആള് മാറിപ്പോയെന്ന് ആശുപത്രിരണ്ട് ദിവസം മുമ്പ് രണ്ട് സ്ഥലങ്ങളിലുമുള്ള പട്ടികളുടെ രക്തം ശേഖരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ അയച്ചു. വെള്ളിയാഴ്ച്ച ജില്ലാ മൃഗ ഡോക്ടറുടെ നേതൃത്വത്തിൽ രക്തസാമ്പിൾ ശേഖരിച്ചു. പട്ടി ഇപ്പോൾ കാർത്തിക് ശിവ് ഹരെയ്ക്കൊപ്പമാണ്.
രണ്ടു പേരും ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറായിരുന്നതായി പൊലീസ് പറയുന്നു. ഡിഎൻഎ പരിശോധനാ ഫലം പുറത്തുവരുന്നതോടെ പട്ടിയെ ലഭിക്കുമെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. പട്ടി തന്റേതാണെന്ന് തെളിയിക്കാനുള്ള എല്ലാ രേഖകളും വാക്സിനേഷൻ നൽകിയതിന്റെ തെളിവുകളും പൊലീസിന് നൽകിയതായി ശദാബ് പറയുന്നു. ഡിഎൻഎ പരിശോധനയിലൂടെ പട്ടി തന്റേതാണെന്ന് തെളിയുമെന്ന് ശദാബ്. എന്നാൽ ശദാബ് തന്റെ വീട്ടിൽ നിന്നും അതിക്രമിച്ച് പട്ടിയെ കൊണ്ടുപോകുകയായിരുന്നുവെന്നാണ് കാർത്തിക്കിന്റെ വാദം. ഡിഎൻഎ പരിശോധന നടത്തിയാൽ താനാണ് പട്ടിയുടെ ഉടമയെന്ന് വ്യക്തമാകുമെന്ന് കാർത്തിക്കും പറയുന്നു.
അതേസമയം, പട്ടിയുടെ ഡിഎൻഎ പരിശോധിക്കുന്നതിനെതിരെ മൃഗ സംരക്ഷണ സംഘടനയായ PETA യും രംഗത്തെത്തിയിട്ടുണ്ട്. പടിക്ക് വേണ്ട ശ്രദ്ധ പൊലീസ് നൽകാത്തതിനാൽ അസുഖം ബാധിച്ചിരിക്കുകയാണെന്ന് മധ്യപ്രദേശ് PETA കോ-ഓർഡിനേറ്റർ സ്വാതി ഗൗരവ് ബദോരിയ ആരോപിക്കുന്നു. മൃഗസംരക്ഷണ നിയമപ്രകാരം പൊലീസിനെതിരെയും പട്ടിയുടെ ഉടമസ്ഥാവകാശം വ്യാജമായി ആവശ്യപ്പെട്ടയാള്ക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.