കന്നഡയും തമിഴും ഉള്‍പ്പെടെ നാലുഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎൽഎ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎല്‍എ എ രാജ തമിഴിലും സത്യപ്രതിജ്ഞ ചൊല്ലി.
advertisement
Also Read- പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവച്ചു
എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു ഡി എഫിലെ ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ഇത്തവണ ദേവികുളത്ത് തോല്‍പ്പിച്ചത്. തുടര്‍ച്ചയായ നാലാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്. കഴിഞ്ഞ തവണ എസ് രാജേന്ദ്രന്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എ കെ മണിയെ 5782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ വിജയിച്ച എ.രാജാ ലീഡ് നില 7848-ആയി ഉയര്‍ത്തി. മറയൂര്‍, അടിമാലി പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്.
Also Read- ‘എന്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മത്സരങ്ങൾ?’ലീഗിൽ വിമതനീക്കം; നേതൃത്വം നൽകുന്നത് ഷാജി
മറയൂരില്‍ 717-ഉം അടിമാലിയില്‍ 288 വോട്ടുകളുമാണ് യു.ഡി.എഫിന് ലീഡ് ലഭിച്ചത്. മറ്റ് പഞ്ചായത്തുകളിലെല്ലാം എ.രാജായ്ക്കായിരുന്നു ലീഡ് ലഭിച്ചത്. തോട്ടം മേഖലകളായ മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളിലും, വട്ടവട, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജായ്ക്ക് 1552 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
Also Read- പവിഴപ്പുറ്റുകളുടെ കലവറ; 2004ൽ എൻഡിഎയെ വിജയിപ്പിച്ച സീറ്റ്; ലക്ഷദ്വീപിനെ അറിയാം
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് 36കാരനായ രാജ. തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്‍- ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17നാണ് ജനനം. നിയമസഭയിലേക്ക് കന്നിയങ്കമായിരുന്നു. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടിയത്.
Also Read- രാവിലെ കതകു തുറന്ന മനോജ് ഞെട്ടി; അതാ വരാന്തയിലൊരു കുട്ടിക്കുറുക്കൻ; അതും പേടിയില്ലാതെ
ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.
ഭാര്യ: ഷൈനി പ്രിയ(സ്റ്റാഫ് നേഴ്‌സ്, കെഡിഎച്ച്പി കമ്പനി, കന്നിമല എസ്റ്റേറ്റ് ആശുപത്രി). മക്കള്‍: അക്ഷര, ആരാധ്യ.