രാവിലെ കതകു തുറന്ന മനോജ് ഞെട്ടി; അതാ വരാന്തയിലൊരു കുട്ടിക്കുറുക്കൻ; അതും പേടിയില്ലാതെ

Last Updated:

മലയോര മേഖലയിൽ ലോക്ഡൗണിൽ ആളനക്കം കുറഞ്ഞതോടെ വന്യജീവികൾ നാട്ടിലേക്ക് വ്യാപകമായി ഇറങ്ങുകയാണ്.

മനോജിന്റെ വീട്ടിലെത്തിയ കുട്ടിക്കുറുക്കൻ
മനോജിന്റെ വീട്ടിലെത്തിയ കുട്ടിക്കുറുക്കൻ
കോട്ടയം: രാവിലെ പതിവില്ലാതെ വളർത്തുനായയുടെ കുരയാണ് പുന്നശേരിയില്ലത്ത് മനോജ് ശ്രദ്ധിച്ചത്. സിറ്റൗട്ടിലേക്ക് നോക്കിയാണ് നായ കുരയ്ക്കുന്നത്. പിന്നിൽ നിന്ന് മുറ്റത്തെത്തി നോക്കിയപ്പോഴാണ് അതിഥിയെ കണ്ട് മനോജ് ഞെട്ടിയത്. വീടിന്റെ ഉമ്മറത്തിരിക്കുന്നത് ഒരു കുട്ടിക്കുറുക്കൻ. ഒരു ദിവസം മാത്രമല്ല, പിന്നെയും അതിഥി മനോജിന്റെ വീട്ടിലെത്തി.
മനോജ് പറയുന്നത് ഇങ്ങനെ -
റോക്കിയുടെ പതിവില്ലാതെയുള്ള കുരകേട്ടാണ് വീടിന്റെ പിന്നിൽ നിന്നും ഞാൻ അവനെ ശ്രദ്ധിച്ചത്.
സിറ്റൗട്ടിലേക്ക് നോക്കിനിന്നാണ് കുരക്കുന്നത്.....
സഹായം അഭ്യർത്ഥിച്ചു വരുന്ന ഏതെങ്കിലും അപരിചിതൻ ആയിരിക്കും എന്ന ചിന്ത എന്നെ ഞെട്ടിച്ചു...
പേഴ്സ് കാലിയാണ്...
ഒരിക്കലും ഒന്നും കൊടുക്കാതെ ആരെയും പറഞ്ഞയച്ചിട്ടില്ല...
മുറ്റത്തുകൂടി അൽപ്പം കൂടി മുന്നിലേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ ആശ്ചര്യപ്പെടുത്തി...
രാത്രിയിൽ പലപ്പോഴും മിന്നായം പോലെ കാണുന്ന കുറുക്കൻ ഫാമിലിയിലെ ഇളമുറതമ്പുരാൻ യാതൊരു കൂസലുമില്ലാതെ സിറ്റൗട്ടിൽ ഇരിക്കുന്നു.
advertisement
വീടിനുപിന്നിൽക്കൂടിത്തന്നെ ഞാൻ അകത്തുകയറി മൊബൈലും എടുത്തു പ്രീതയെയും മോനെയും വിളിച്ചു മുന്നിൽ ചെന്നിട്ടും ഇഷ്ട്ടന് കുലുക്കമില്ല,
ഒരു ഫോട്ടോ എടുത്തപ്പോൾ അവനൊന്ന് ഇളകിയിരുന്നു പോസ്സ് ചെയ്തു..
രണ്ടുമൂന്നു ഷോട്ട് എടുത്തുകഴിഞ്ഞപ്പോൾ ഇഷ്ട്ടൻ പയ്യെ മുറ്റത്തേക്കിറങ്ങി...
ചെറുപ്പക്കാരനാണ്, അതിന്റെ അഹങ്കാരമാണ്,
റോക്കിക്കു വാങ്ങിയ പെഡിഗ്രി കൊടുത്തു പുള്ളിയെ ഒന്ന് വശീകരിക്കാനുള്ള എന്റെ ശ്രമം വിജയിച്ചു എന്ന് കരുതിയതാണ്...
പക്ഷെ അവൻ പതിയെ പിന്തിരിഞ്ഞു,
സാവധാനം നടന്നകന്നു...
എനിക്ക് നിരാശ...
ഇനിയും വന്നാൽ ഞാൻ വശത്താക്കും ചെക്കനെ...
advertisement
ഇന്നലെ വീണ്ടും മനോജിന്റെ വീട്ടിൽ അതേ കുട്ടിക്കുറുക്കൻ എത്തി-
ലവൻ വീണ്ടും വന്നു ട്ടോ...
എടാ എന്ന് വിളിച്ചാൽ പോടാ എന്ന ഭാവം...
പകലുള്ള ഇവന്റെ കറക്കം മൂലം പിള്ളേർക്ക് പുറത്തിറങ്ങാൻ പേടിയായി തുടങ്ങി...
എന്തോ അബദ്ധം പറ്റിയതാണോ എന്നൊരു സംശയമുണ്ട്...
മനുഷ്യരെ കണ്ടാലും പുള്ളിക്കൊരു കൂസലുമില്ല...
☹️☹️☹️
മലയോര മേഖലയിൽ ലോക്ഡൗണിൽ ആളനക്കം കുറഞ്ഞതോടെ വന്യജീവികൾ നാട്ടിലേക്ക് വ്യാപകമായി ഇറങ്ങുകയാണ്. കാട്ടുപന്നി, കാട്ടുപോത്ത്, കാട്ടാന, പുലി, മുള്ളൻപന്നി തുടങ്ങിയവയും ഇറങ്ങുന്നുണ്ട്. 5 മാസത്തിനിടെ 13 പേർക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. വനാതിർത്തി പങ്കിടുന്ന കോരുത്തോട്, പെരുവന്താനം, ഉറുമ്പിക്കര, കൂട്ടിക്കൽ തുടങ്ങി വനം അതിർത്തി മേഖലയല്ലാത്ത മുണ്ടക്കയത്തു വരെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കോരുത്തോട് ടൗൺ, ഇളംകാട് ഭാഗത്തും പകൽ പന്നികളിറങ്ങുന്നു.
advertisement
കാട്ടുപോത്തുകളെ പേടിച്ചാണു മുണ്ടക്കയം- കോരുത്തോട് റൂട്ടിലെ രാത്രിയാത്ര. വണ്ടൻപതാലിലും പുഞ്ചവയൽ കുഴിമാവ് റൂട്ടിലുമാണ് ഇവ കൂടുതലെത്തുന്നത്. കഴിഞ്ഞദിവസം മുണ്ടക്കയം- എരുമേലി റൂട്ടിൽ മഞ്ഞൾ അരുവിയിൽ രാത്രി കാട്ടുപോത്ത് റോഡിലിറങ്ങിയിരുന്നു. കൊമ്പുകുത്തി ഗ്രാമം പുലിപ്പേടിയിലാണ്. 5 മാസത്തിനുള്ളിൽ 9 വളർത്തു നായ്ക്കളെയാണ് കാണാതായത്.
കോരുത്തോട് മടുക്ക, കൊമ്പുകുത്തി, പനക്കച്ചിറ, ടിആർ ആൻഡ് ടീ എസ്റ്റേറ്റ് ഇഡികെ ഡിവിഷൻ എന്നിവിടങ്ങളിൽ 9 അംഗ കാട്ടാനക്കൂട്ടം ഉറക്കം കെടുത്തുന്നു. മണർകാട്ട്, തോട്ടയ്ക്കാട് മേഖലകളിൽ കുറുക്കൻ ശല്യമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രാവിലെ കതകു തുറന്ന മനോജ് ഞെട്ടി; അതാ വരാന്തയിലൊരു കുട്ടിക്കുറുക്കൻ; അതും പേടിയില്ലാതെ
Next Article
advertisement
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
  • ചൈനയിൽ ജനുവരി 1 മുതൽ ഗർഭനിരോധന ഉൽപ്പന്നങ്ങൾക്കും മരുന്നുകൾക്കും 13% വാറ്റ് ബാധകമാകും.

  • ജനനനിരക്ക് ഉയർത്താൻ ലക്ഷ്യമിട്ട്, 30 വർഷത്തിനുശേഷം ചൈന ഗർഭനിരോധന നികുതി പുനഃസ്ഥാപിക്കുന്നു.

  • കോണ്ടം വില ഉയരുന്നത് പൊതുജനാരോഗ്യത്തിന് അപകടം സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

View All
advertisement