പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വികെ ശ്രീകണ്ഠന്റെ രാജി സ്വാഗതം ചെയ്യുന്നതായി മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു.
പാലക്കാട്: ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവച്ചു. എംപി എന്ന നിലയിലുള്ള ഭാരിച്ച ചുമതല നിർവഹിക്കാനുള്ളതു കൊണ്ടാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് അയച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ നിർണായകമായതിനാൽ തുടരണമെന്ന നേതൃത്വത്തിന്റെ അഭിപ്രായം മാനിച്ച് തുടരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായപ്പോള്‍ ശ്രീകണ്ഠന്‍ രാജിവയ്ക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടിരുന്നു. സുമേഷ് അച്യുതന്‍ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
advertisement
വികെ ശ്രീകണ്ഠന്റെ രാജി സ്വാഗതം ചെയ്യുന്നതായി മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു. തീരുമാനം മാതൃകാപരമാണെന്നും എന്നാൽ പുനഃസംഘടനയാണ് വേണ്ടതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതും മാറ്റത്തിന്റെ സൂചനയാണ്. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വരണമെന്നാണ് അഭിപ്രായമെന്നും എവി ഗോപിനാഥ് പാലക്കാട് പറഞ്ഞു.
advertisement

നേരത്തെ പാലക്കാട് കോണ്‍ഗ്രസില്‍ വിഭാഗീയത ശക്തമായിരുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ എ വി ഗോപിനാഥിനെ ഡി സി സി പ്രസിന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കരുക്കങ്ങള്‍ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ ഗോപിനാഥിനെ ഉമ്മന്‍ചാണ്ടിയും മറ്റും ഇടപെട്ട് പിടിച്ചുനിര്‍ത്തുകയായിരുന്നു. എ വി ഗോപിനാഥന് പല വാഗ്ദാനവും നല്‍കിയാണ് പിടിച്ച് നിര്‍ത്തിയതെന്നും ആരോപണങ്ങളുണ്ടായിരുന്നു. വി കെ ശ്രീകണ്ഠനുമായി അത്ര സ്വരചേര്‍ച്ചയിലല്ല എ വി ഗോപിനാഥ്. ശ്രീകണ്ഠന്‍ രാജിവെച്ച പുതിയ സാഹചര്യത്തില്‍ എ വി ഗോപിനാഥിനേയോ, അദ്ദേഹത്തിന്റെ അടുപ്പക്കാരില്‍ ആരെയെങ്കിലോ ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 12:46 PM IST