കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് ഡിജിപിയായിരുന്ന എ. ഹേമചന്ദ്രൻ ഡിജിപിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്റലിജൻസ് ഡിജിപി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റി. തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണറും കെഎസ്ആർടിസി എംഡിയുമാക്കി. അതിനുശേഷം ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ഫയർഫോഴ്സിനെ നയിക്കുന്ന അദ്ദേഹത്തിന്റെ നേതൃപാടവം രണ്ടു പ്രളയകാലങ്ങളിലും ഈ കോവിഡ് കാലത്തുമെല്ലാം കേരളം കണ്ടതാണ്.
advertisement
പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സിനെ 24 മണിക്കൂറും കർമനിരതരാക്കി നിർത്തിയതിന് പിന്നിലും ഹേമചന്ദ്രന്റെ മികവാണ്. ഫയർഫോഴ്സ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ തുറന്നുവെന്ന് മാത്രമല്ല, ഉറക്കമൊഴിച്ച് അദ്ദേഹം പണിയെടുത്തു. അഗ്നിരക്ഷാ സേനാ രക്ഷപ്പെടുത്തിയ ഒട്ടേറെപേരുടെ അഭിനന്ദനങ്ങൾ കൊണ്ട് ഹേമചന്ദ്രന്റെ ഫോൺ നിറഞ്ഞു. തൃശൂർ പൊലീസ് അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കാനും ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവാൻമാരാക്കാൻ സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം നൽകാനും അദ്ദേഹം അശ്രാന്ത പരിശ്രമം തന്നെ നടത്തി.
ഫോഴ്സിലേയ്ക്ക് വനിതകളെ പിഎസ് സി വഴി റിക്രൂട്ട് ചെയ്തു നിയമിക്കാനുള്ള സുപ്രധാന തീരുമാനത്തിന് പിന്നിലും ഹേമചന്ദ്രനാണ്. ജനങ്ങളെക്കൂടി ഉൾപ്പെടുത്തി രക്ഷാ പ്രവർത്തനം നടത്തുന്ന കമ്യൂണിറ്റി റെസ്റ്റ് വോളണ്ടിയർ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും സെഫ്റ്റി ബീറ്റ് ഓഫീസർ തസ്തികയുണ്ടാക്കി. ഫയർ ആന്റ് റെസ്ക്യൂ എന്നും ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എന്ന പോസ്റ്റുകൾ ഉണ്ടാക്കി തന്റെ കീഴിലെ ജീവനക്കാരുടെ ആത്മവിശ്വാസം അദ്ദേഹം ഉയർത്തി എടുത്തു. പ്രളയ ഭീഷണി നേരിടാൻ ഫയര്‍ഫോഴ്സിന് കൂടുതല്‍ പരിശീലനം നൽകുന്നതിന് എറണാകുളം കേന്ദ്രമാക്കി അഡ്വാന്‍സ്ഡ് വാട്ടര്‍ ട്രെയിനിംഗിന് അക്കാദമി തുടങ്ങിയതും ഹേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഫയർഫോഴ്സിന് ഒന്നും ചെയ്യാനില്ലെന്ന് കരുതിയ കോവിഡ് കാലത്തും സേനയെ മുന്നിൽ നിർത്തി. അണുനശീകരണം മുതല്‍ രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ ഫയർഫോഴ്സും പങ്കാളിയായി.
TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദശേഷം ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലി ചെയ്യവെയാണ് അദ്ദേഹത്തിന് 1986ൽ ഐപിഎസ് ലഭിക്കുന്നത്. തിരുവനന്തപുരം ആലപ്പുഴ തൃശൂർ ജില്ലകളിൽ എസ്.പിയായിരുന്നു. തിരുവനന്തപുരം ഡിഐജിയായ ശേഷം എറണാകുളം, തിരുവനന്തപുരം കണ്ണൂർ റെയ്ഞ്ച് ഐജിയായി പ്രവർത്തിച്ചു. ദക്ഷിണമേഖലാ എഡിജിപി, ഇന്റലിജൻസ് എഡിജിപി, ഡിജിപി പദവികളിലിരുന്ന അദ്ദേഹം ക്രൈംബ്രാഞ്ച് മേധാവി ട്രാൻസ്പോർട്ട് കമ്മീഷണർ കെഎസ്ആർടിസി സിഎംഡി, ഫയർഫോഴ്സ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് പടിയിറങ്ങുന്നത്.
കേരള രാഷ്ട്രീയത്തെ വലിയകോളിളക്കമുണ്ടാക്കിയ സോളാർ കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഹേമചന്ദ്രനായിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് ഈ സർക്കാരിലെ പലരുമായി അദ്ദേഹത്തിന് ഇടയേണ്ടി വന്നിട്ടുണ്ട്. താൻ അന്വേഷിച്ച കേസുകളിൽ പ്രസക്തി കുറഞ്ഞ കേസുകളിലൊന്നാണ് സോളാർ കേസെന്നും ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പടിയിറങ്ങുന്ന ദിവസം തന്നെ ഹേമചന്ദ്രൻ വ്യക്തമാക്കുന്നു.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടേയും മുഖ്യമന്ത്രിയുടേയും പൊലീസ് മെഡൽ നേടിയിട്ടുള്ള അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം പരിശിലനവും നേടിയിട്ടുണ്ട്. 2002- 2007 കാലയളവിൽ കേന്ദ്ര ഡെപ്യൂട്ടേഷന്റെ ഭാഗമായി ഹൈദരാബാദ് പൊലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.