'എ. ഹേമചന്ദ്രൻ കേരളത്തിലെ ഏറ്റവും നല്ല ഓഫീസർ'; പൊലീസ് മേധാവിയാകാതിരുന്നത് കേരളത്തിന്റെ നഷ്ടമെന്ന് ടി.പി. സെൻകുമാർ

Last Updated:

ഡിജിപിമാരായ ജേക്കബ് തോമസും എ ഹേമചന്ദ്രനും ഉൾപ്പെടെ 18 പേരാണ് ഇന്ന് പൊലീസിൽ നിന്ന് വിരമിക്കുന്നത്.

തിരുവനന്തപുരം: ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഫയർഫോഴ്സ് മേധാവി ഡിജിപി എ ഹേമചന്ദ്രൻ കേരളത്തിലെ ഏറ്റവും നല്ല ഓഫീസറായിരുന്നുവെന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ. എ ഹേമചന്ദ്രൻ സംസ്ഥാന പൊലീസ് മേധാവിയാകാതിരുന്നത് കേരളത്തിന്റെ നഷ്ടമാണെന്നും സെൻകുമാർ പറഞ്ഞു. ''ഇന്ന് ഇന്ത്യൻ പൊലീസ് സർവീസിൽ നിന്നും 34 വർഷത്തെ സേവനത്തിനു ശേഷം റിട്ടയർ ചെയ്യുന്ന ശ്രി എ ഹേമചന്ദ്രന് എല്ലാ ആശംസകളും. കേരളത്തിലെ ഏറ്റവും നല്ല ഒരു ഓഫീസർ ആയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ആകാതിരുന്നത് കേരളത്തിന്റെ നഷ്ടം.'' - ടി പി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഡിജിപിമാരായ ജേക്കബ് തോമസും എ ഹേമചന്ദ്രനും ഉൾപ്പെടെ 18 പേരാണ് ഇന്ന് പൊലീസിൽ നിന്ന് വിരമിക്കുന്നത്. അതേസമയം, സംസ്ഥാന പൊലീസ് മേധാവിയാകാത്തതില്‍ വിഷമമില്ലെന്ന് എ. ഹേമചന്ദ്രന്‍ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സോളാര്‍ കേസ് അന്വേഷിച്ചതിലെ പ്രസക്തി കുറഞ്ഞ കേസുകളിലൊന്നാണെന്നും ആരെയും ഭീഷണിപ്പെടുത്താന്‍ ആത്മകഥ എഴുതാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എ. ഹേമചന്ദ്രൻ കേരളത്തിലെ ഏറ്റവും നല്ല ഓഫീസർ'; പൊലീസ് മേധാവിയാകാതിരുന്നത് കേരളത്തിന്റെ നഷ്ടമെന്ന് ടി.പി. സെൻകുമാർ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement