വാഹനപകടവുമായി ബന്ധപ്പെട്ട കുടുംബാഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പിതാവ്
ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇന്നായിരുന്നു ആദ്യമായി പരാതി ഫയല്‍ ചെയ്യുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ബാലഭാസ്‌ക്കറിന് പാലക്കാടുള്ള ഒരു കുടുംബവുമായിട്ടുള്ള ബന്ധവും ഇവരുമായുള്ള സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പിതാവിന്റെ പരാതി. പാലക്കാടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് കഴിഞ്ഞ 10 വര്‍ഷമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു.
advertisement
ഈ കുടുംബത്തിലെ അംഗമായിരുന്നു അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍. അപകടസമയത്ത്, ബാലഭാസ്‌കര്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നതെന്നായിരുന്നു അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍, അര്‍ജുന്‍ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളും സംശയത്തിന് ഇട നല്‍കിയിരുന്നു.
ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷിക്കണമെന്ന് കുടുംബം
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ ആയിരുന്നു മരിച്ചത്. മകള്‍ തേജസ്വിനി ബാല അപകടത്തില്‍ മരിച്ചിരുന്നു.