ഇന്റർഫേസ് /വാർത്ത /Kerala / ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷിക്കണമെന്ന് കുടുംബം

ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷിക്കണമെന്ന് കുടുംബം

ബാലഭാസ്ക്കർ

ബാലഭാസ്ക്കർ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: പ്രശസ്ച് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ബാലഭാസ്കറിന്റെ അച്ഛനാണ് പരാതി നൽകിയത്. തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് ബാലഭാസ്കർ വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പരാതിയിൽ ആവശ്യം.

    പാലക്കാട്ടെ ആയുർവേദ ആശുപത്രിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കണം. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. പൂന്തോട്ടം ആയുർവേദ ആശുപത്രിയുമായുള്ള സാമ്പത്തികബന്ധം അന്വേഷിക്കണം. ബാലഭാസ്കർ തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് വന്നതെന്തെനെന്ന് അന്വേഷിക്കണമെന്നും അച്ഛന്‍റെ പരാതിയിൽ ആവശ്യപ്പെടുന്നു.

    വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെ ആയിരുന്നു മരിച്ചത്. മകൾ തേജസ്വിനി ബാല അപകടത്തിൽ മരിച്ചിരുന്നു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    First published:

    Tags: Balabhaskar, Balabhaskar accident, Balabhaskar death, ബാലഭാസ്ക്കർ, ബാലഭാസ്ക്കർ മരണം