TRENDING:

കൊടകര കുഴല്‍പ്പണ കേസ്; കവര്‍ച്ച ചെയ്ത പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി കോടതി മടക്കി

Last Updated:

കവർച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും പോലീസ് കണ്ടെടുത്ത പണം തിരികെ നൽകണമെന്നുമാണ് ധർമരാജൻ കോടതിയിൽ ആവശ്യപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാരനായ ധർമ്മരാജൻ സമർപ്പിച്ച ഹർജി  കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയാണ് ധർമ്മരാജന്റെ ഹർജി തള്ളിയത്. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കൂടുതൽ രേഖകൾ ഹാജരാക്കി  ധർമരാജനും സുനിൽ നയിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരികെ വേണമെന്നുമാണ് ധർമ്മരാജൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
News18 Malayalam
News18 Malayalam
advertisement

കവർച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും പോലീസ് കണ്ടെടുത്ത പണം തിരികെ നൽകണമെന്നുമാണ് ധർമരാജൻ കോടതിയിൽ ആവശ്യപ്പെട്ടത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയത്. ഇതിനിടയിലാണ് കവർച്ച നടന്നതെന്നും ഹർജിയിൽ പറയുന്നു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഒന്നേകാൽ കോടിയോളം രൂപ മടക്കി നൽകണമെന്നതാണ് ധർമ്മരാജന്റെ ആവശ്യം.

Also Read ആദായനികുതി റിട്ടേൺ ഫയലിംഗിന് പുതിയ പോർട്ടൽ; നികുതിദായകർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

അതേസമയം  25 ലക്ഷം രൂപ മാത്രമാണ് കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു ധർമരാജൻ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലിൽ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിലുണ്ടായിരുന്നതായും ഇത് കുഴൽപ്പണമാണെന്നും ധർമരാജൻ പോലീസിനോട് പറഞ്ഞിരുന്നു. കോടതി ഹർജി പരിഗണിച്ചാൽ സ്വാഭാവികമായും പോലീസിൽനിന്ന് റിപ്പോർട്ട് തേടും. ധർമരാജൻ നേരത്തെ നൽകിയ മൊഴി ഉൾപ്പടുത്തിയാകും പോലീസ് റിപ്പോർട്ട് നൽകുക.

advertisement

മുട്ടിൽ വനംകൊള്ള കേസ്: അന്വേഷണത്തിന് സ്റ്റേ ഇല്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ വനം മുറിക്കൽ കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജോ അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികൾ ഹർജിയിൽ ഉയർത്തിയ വാദം. അതേസമയം ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്.

advertisement

സർക്കാർ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിക്കൽ നടത്തിയതെന്നും വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. വില്ലേജ് ഓഫrസർമാർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സംശയിക്കുന്ന കേസാണ് ഇത്. അതുകൊണ്ടു തന്നെ പ്രതികളുടെ ആവശ്യം അംഗീകരിക്കരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കു നീട്ടി വച്ചു. ഇടക്കാല സ്റ്റേയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

advertisement

Also Read- മുട്ടിൽ മരം മുറി കേസ്: കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം

ഇതിനിടെ, മുട്ടിൽ മരം മുറി കേസ് സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. വിഷയത്തിൽ കേന്ദ്ര വനം- പരിസ്ഥിത മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിക്കും. ഇതിന്റെ ഭാഗമായി ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടും. മരം മുറിയിൽ വനം വകുപ്പ് കൂടി ഉൾപ്പെട്ടതിനാൽ കേന്ദ്രത്തിന് ഇടപെടാമെന്നാണ് സംസ്ഥാന ബിജെപി നിലപാട്.

advertisement

വയനാട്ടില്‍ മാത്രം 37 കേസുകള്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരന്‍ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയില്‍ നിന്നും ഇയാള്‍ മരങ്ങള്‍ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന്‍ ഒളിവിലാണ്. വയനാട്ടിലെ മുട്ടിൽ മരം മുറിച്ചു കടത്തിയ കേസിൽ പ്രതിപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഇന്നലെ നിയമസഭയിൽ ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഒരു ഉന്നതന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും ഇത്തരം മരങ്ങൾ മുറിക്കാൻ പാടില്ലെന്ന തരത്തിൽ സെക്രട്ടേറിയറ്റിലെ റവന്യു വിഭാഗത്തിൽ രൂപംകൊണ്ട ഉത്തരവ് തിരുത്തിയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. 2020 ഒക്‌ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ് മരം മുറി നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പട്ടയ ഭൂമിയിൽ നിന്ന് ചന്ദനമരങ്ങൾ ഒഴികെയുള്ളവ മുറിക്കാമെന്ന റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് മറയായത്. തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിചിത്ര ഉത്തരവ് ആരുടെ നിർദ്ദേശപ്രകാരമാണ് ഇറക്കിയതെന്നും അദ്ദേഹം ചോദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊടകര കുഴല്‍പ്പണ കേസ്; കവര്‍ച്ച ചെയ്ത പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി കോടതി മടക്കി
Open in App
Home
Video
Impact Shorts
Web Stories