ആദായനികുതി റിട്ടേൺ ഫയലിംഗിന് പുതിയ പോർട്ടൽ; നികുതിദായകർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Last Updated:

മുൻകൂട്ടി പൂരിപ്പിച്ച ആദായനികുതി റിട്ടേൺ ഫോമുകൾ മുതൽ വേ​ഗത്തിലുള്ള റീഫണ്ടുകൾ വരെ നികുതി ഫയലിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് പുതിയ പോർട്ടലിൽ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

News18 Malayalam
News18 Malayalam
ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള പുതിയ പോർട്ടൽ (www.incometax.gov.in) നികുതി വകുപ്പ് തിങ്കളാഴ്ച രാത്രി ആരംഭിച്ചു. 'നികുതിദായകർക്കായി പുതിയ ഇ-ഫയലിംഗ് പോർട്ടൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നുവെന്നും നികുതിദായക‍ർക്ക് ഇ-ഫയലിംഗ് സേവനങ്ങൾ ലളിതവും സു​ഗമവുമാക്കുന്നതിനാണ് പുതിയ പോ‍ർട്ടൽ അവതരിപ്പിച്ചതെന്നും' - ആദായനികുതി വകുപ്പ് തിങ്കളാഴ്ച ഒരു ട്വീറ്റിൽ വ്യക്തമാക്കി.
മുൻകൂട്ടി പൂരിപ്പിച്ച ആദായനികുതി റിട്ടേൺ ഫോമുകൾ മുതൽ വേ​ഗത്തിലുള്ള റീഫണ്ടുകൾ വരെ നികുതി ഫയലിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് പുതിയ പോർട്ടലിൽ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. കമ്പ്യൂട്ടർ വിദഗ്ദ്ധരല്ലാത്ത നികുതിദായകരുടെ സംശയങ്ങൾ ലഘൂകരിക്കുന്നതിനുള്ള വീഡിയോകൾ, പതിവുചോദ്യങ്ങൾ, വിവിധ ട്യൂട്ടോറിയലുകൾ, ഐടിആർ തയ്യാറാക്കൽ സോഫ്റ്റ് വെയർ എന്നിവയും പുതിയ പോ‍ർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ആദായനികുതി ഫയലിംഗ് പോർട്ടലായ www.incometax.gov.in ന്റെ ഏറ്റവും പുതിയ ചില സവിശേഷതകൾ പരിശോധിക്കാം
1) പുതിയ പോർട്ടൽ ആദായനികുതി റിട്ടേണുകൾ ഉടൻ പ്രോസസ്സ് ചെയ്യുമെന്ന് സെൻട്രൽ ബോ‍ർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണുകൾ വേ​ഗത്തിൽ ലഭിക്കാൻ ഇത് സഹായിക്കും.
advertisement
2) എല്ലാ ഇടപെടലുകൾക്കും തീർപ്പാക്കാത്ത റിട്ടേണുകൾക്കുമായി ഒരൊറ്റ ഡാഷ്‌ബോർഡാകും ഉണ്ടാകുക. നികുതിദായകർക്ക് അവരുടെ എല്ലാ ഇടപാടുകളും ഒരുമിച്ച് ഒരു സ്ഥലത്ത് എളുപ്പത്തിൽ കാണാൻ കഴിയും. ഇത് തീ‍ർപ്പാക്കാത്ത അറിയിപ്പുകൾ എളുപ്പത്തിൽ കാണാൻ വഴിയൊരുക്കും.
3) നികുതിദായകർക്ക് സൗജന്യ ഇന്ററാക്ടീവ് സോഫ്റ്റ് വെയർ ലഭിക്കും. അത് ഐ ടി ആർ ഫോമുകൾ ഫയൽ ചെയ്യാൻ നികുതിദായകരെ സഹായിക്കും. ഇപ്പോൾ, ഐ ടി ആർ ഫോം 1, 4 (ഓൺ‌ലൈൻ, ഓഫ്‌ലൈൻ), ഐ‌ടി‌ആർ ഫോം 2 (ഓഫ്‌ലൈൻ) എന്നിവ ലഭ്യമാണ്. ഐടിആർ 3, 5, 6, 7 ഫോമുകൾ ഉടൻ ലഭ്യമാക്കുമെന്ന് സിബിഡിടി അറിയിച്ചു.
advertisement
4) മുൻകൂട്ടി പൂരിപ്പിച്ച ഐടിആർ ഫോമുകളുടെ ഓപ്ഷൻ പുതിയ വെബ്സൈറ്റിൽ ലഭ്യമാണ്.
5) ഐടിആർ ഫോമുകൾ ഫയൽ ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാൻ, പെട്ടെന്നുള്ള സഹായത്തിനായി കോൾ സെന്റർ ഉണ്ടാകും. വിശദമായ മാനുവൽ, വീഡിയോകൾ, പതിവുചോദ്യങ്ങൾ എന്നിവയ്ക്കൊപ്പം നികുതിദായകരെ അവരുടെ റിട്ടേൺ സമർപ്പിക്കാൻ സഹായിക്കുന്നതിന് ഒരു ചാറ്റ്ബോട്ടും ലഭ്യമാണ്.
6) ആദായനികുതി ഫോമുകൾ ഫയൽ ചെയ്യുന്നതിനും നികുതി പ്രൊഫഷണലുകളെ ചേർക്കുന്നതിനും അപ്പീലുകൾ നൽകുന്നതിനുമുള്ള സൗകര്യവും പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്.
advertisement
7) അഡ്വാൻസ് ടാക്സ് ഇൻ‌സ്റ്റാൾ‌മെന്റ് തീയതിക്ക് ശേഷം ജൂൺ 18 മുതൽ പുതിയ നികുതി പേയ്മെന്റ് സംവിധാനം ആരംഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
8) അഡ്വാൻസ് ടാക്സ് ഇൻ‌സ്റ്റാൾ‌മെന്റ് അടയ്ക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്.
9) പുതിയ പോ‍ർട്ടലിന്റെ പ്രവ‍ർത്തനങ്ങൾ ആരംഭിച്ച ശേഷം മൊബൈൽ ആപ്ലിക്കേഷനും ഉടൻ പുറത്തിറക്കും.
10) നികുതിദായക‍ർക്ക് പുതിയ പോർട്ടലിന്റെ വിവിധ സവിശേഷതകൾ പരിചയപ്പെടാൻ കുറച്ച് സമയമെടുത്തേക്കാം. എന്നാൽ, നികുതി രേഖപ്പെടുത്തൽ സമ്പ്രദായത്തിലെ ഒരു പ്രധാന പരിവർത്തനമാകും ഇതെന്നും പ്രാരംഭകാലയളവിൽ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും നികുതി വകുപ്പ് അഭ്യർത്ഥിച്ചു.
advertisement
Keywords: ITR, Income Tax, Tax, Income Tax Portal, ഐടിആർ, ആദായ നികുതി, ആദായ നികുതി പോർട്ടൽ, നികുതി
മലയാളം വാർത്തകൾ/ വാർത്ത/Money/
ആദായനികുതി റിട്ടേൺ ഫയലിംഗിന് പുതിയ പോർട്ടൽ; നികുതിദായകർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement