ഫ്ലൈ ദുബായ് വിമാനമാണ് കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാതെ വഴി തിരിച്ചുവിട്ടത്. ഇതോടെ ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന 180 യാത്രക്കാരെയാണ് റോഡ് മാർഗം നെടുമ്പാശേരിയിൽ എത്തിച്ച്. അവരെ കൊച്ചിയിൽനിന്ന് പിന്നീട് കൊണ്ടുപോകും.
ദുബൈയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് എത്തിയ വിമാനം മഴമൂലം ഇറങ്ങാനാകാതെ ആദ്യം കോയമ്ബത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. ഈ വിമാനം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് 120 യാത്രക്കാരുമായി വീണ്ടും കോഴിക്കോട്ടേക്കു മടങ്ങിയെത്തുകയായിരുന്നു.
advertisement
You may also like:'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ [NEWS]'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി [NEWS] Sunny Leone| 'ചീത്ത കാര്യങ്ങൾ മാത്രമല്ല നല്ലതും ഒരുപാട് ഉണ്ട്': ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണി [NEWS]
എന്നാല്‍, മഴമൂലം വിമാനത്തിന് കരിപ്പൂരിൽ ഇറങ്ങാനായില്ല. ഇതേത്തുടർന്നാണ് വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടത്. യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം, കോഴിക്കോട്ടുനിന്നു ദുബായിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകാനായി ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തിയെങ്കിലും വീണ്ടും കൊച്ചിയിലേക്കു തിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് യാത്രക്കാരെ റോഡ് മാർഗം കൊച്ചിയിലേക്ക് എത്തിച്ചത്.